'ലോകത്തിലെ ഏറ്റവും വലിയ റേപ്പിസ്റ്റ് രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛന്‍'; ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കഥകള്‍ സുപരിചിതമെന്ന് സാധ്വി പ്രാചി

Sunday 8 December 2019 9:12 pm IST

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഏറ്റവും വലിയ  റേപ്പിസ്റ്റാണെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചി. ഇന്ത്യ ബലാത്സംഗത്തിന്റെ തലസ്ഥാനമായെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയായാണ് പ്രാചിയുടെ മറുപടി. നമ്മുടെ രാജ്യം ഭഗവാന്‍ ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും രാജ്യമാണ്. രാഹുല്‍ ഗാന്ധി എന്താണ് പറഞ്ഞത്. ഇന്ത്യയിലോകത്തിലെ ഏറ്റവും വലിയ റേപ്പിസ്റ്റ് നെഹ്റുവാണ്. ശ്രീരാമന്റേയും കൃഷ്ണന്റേയും സംസ്‌കാരം നശിപ്പിച്ചത് നെഹ്റുവാണെന്ന് സാധ്വി പ്രാചി പറഞ്ഞു. ഭീകരവാദവും മാവോയിസവും പീഡനവുമെല്ലാം നെഹ്റു കുടുംബത്തിന്റെ സംഭാവനയാണെന്നും അവര്‍ പറഞ്ഞു.  രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കഥകള്‍ സുപരിചിതമാണെന്നും അവര്‍ പറഞ്ഞു. 

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി  ഉപരാഷ്ട്രപതി എം. വെങ്കയ്യാ നായിഡുവും രംഗത്തെത്തിയിരുന്നു.  ഇന്ത്യ റേപ്പ് കാപിറ്റലാണെന്ന പരാമര്‍ശം ഒരിക്കലും ശരിയല്ല. സ്വന്തം രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്നും ഇത്തരം ആക്രമണങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്നും അദേഹം പറഞ്ഞു. ഇന്ത്യ ലോകത്തിനു മുന്നില്‍ ബലാത്സംഗ തലസ്ഥാനമായാണ് അറിയപ്പെടുന്നതെന്നു വെള്ളമുണ്ടയില്‍ നടന്ന മാനന്തവാടി നിയോജകമണ്ഡലം കണ്‍വെന്‍ഷനില്‍ ഇന്നലെ രാഹുല്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഉപരാഷ്ട്രപതി തന്നെ ഇന്ന് രംഗത്തുവന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.