ദുഷ്പ്രചരണങ്ങളുടെ മുനയോടിയുന്നു; പൗരത്വ നിയമത്തെ അനുകൂലിച്ച് കൂട്ടത്തോടെ കോണ്‍ഗ്രസ് നേതാക്കള്‍; നിയമം അനുസരിക്കണമെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

Sunday 19 January 2020 7:05 pm IST

ന്യൂദല്‍ഹി: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കപില്‍ സിബല്‍ നടത്തിയ പ്രസ്താവനയെ പിന്തുണച്ച് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ്. നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പുസ്തകത്തിലുണ്ടെങ്കില്‍ അത് അനുസരിക്കണം. അല്ലാത്തപക്ഷം അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഖുര്‍ഷിദ് വ്യക്തമാക്കി.

നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതി ഇടപെടാത്ത പക്ഷം അത് നിയമസംഹിതയില്‍ ഉണ്ടാകും. അതു കൊണ്ട് തന്നെ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും ഖുര്‍ഷിദ് പറഞ്ഞു.  

പൗരത്വ നിയമത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ കടന്നു വരുന്നതിലൂടെ നിയമത്തിനെതിരെയുള്ള ദുഷ്പ്രരണങ്ങളുടെ മുനയോടിഞ്ഞെന്ന് വ്യക്തമായി.

പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമില്ലെന്നും അത്തരം നീക്കങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്നും മുന്‍ കേന്ദ്ര നിയമമന്ത്രി കൂടിയായ കപില്‍ സിബല്‍ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററെറി ഫെസ്റ്റിവല്ലില്‍ കപില്‍ സിബല്‍ നടത്തിയ ഈ പ്രസ്താവനയെ സല്‍മാന്‍ ഖുര്‍ഷിദും പിന്തുണക്കുകയായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.