സംസ്ഥാനത്തെ രാഷ്ട്രീയ നാടകത്തിന് ഇന്ന് അവസാനമാകും; കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെ വിമര്‍ശിച്ച് ശിവസേന

Monday 22 July 2019 1:01 pm IST
ഭൂരിപക്ഷം നിര്‍ണയിക്കേണ്ടത് അസംബ്ലിയില്‍വെച്ചാണ് എന്നാല്‍ കുമാരസ്വാമിയുടെ ഭൂരിപക്ഷം ഇപ്പോഴെ ഇല്ലാതായെന്നും സാംന ചൂണ്ടിക്കാട്ടുന്നു.

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെ വിമര്‍ശിച്ച് ശിവസേനയുടെ മുഖപത്രം സാംന. സംസ്ഥാനത്തെ രാഷ്ട്രീയ നാടകത്തിന് ഇന്ന് അറുതിയുണ്ടാകുമെന്ന് വ്യക്തമാക്കുന്ന വിമര്‍ശനമാണ് സാംനയുടെ മുഖപ്രസംഗത്തിലെ ഉള്ളടക്കം.

ഭൂരിപക്ഷം നിര്‍ണയിക്കേണ്ടത് അസംബ്ലിയില്‍വെച്ചാണ് എന്നാല്‍ കുമാരസ്വാമിയുടെ ഭൂരിപക്ഷം ഇപ്പോഴെ ഇല്ലാതായെന്നും സാംന ചൂണ്ടിക്കാട്ടുന്നു. നിയമസഭയില്‍ ഇതുസംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്ത് വെറുതെ സമയം കളയുകയാണ്. 

വിശ്വാസവോട്ട് കഴിയാവന്നത്രെയും നേരത്തെയാക്കാന്‍ സ്പീക്കര്‍ കെ.ആര്‍ രമേശിനോട് കുമാരസ്വാമി ആവശ്യപ്പെടണമെന്ന് ശിവസേന ഉപദേശിച്ചെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹം അധികാരം നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ശിവസേന വിമര്‍ശിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.