കപില്‍ സിബലിന് കയ്യടിച്ചവരും വിരുന്നൊരുക്കിയവരും ഇപ്പോള്‍ ആരായി; മാസത്തില്‍ രണ്ടു തവണയെങ്കിലും സിബലിനെ കേരളത്തില്‍ കൊണ്ടുവരണമെന്ന് സന്ദീപ് വാര്യര്‍

Sunday 19 January 2020 1:40 pm IST

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ കേരള സന്ദര്‍ശനത്തെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് ജി. വാര്യര്‍ രംഗത്ത്. കപില്‍ സിബലിനെ മാസത്തില്‍ രണ്ടു തവണയെങ്കിലും കേരളത്തില്‍ കൊണ്ടുവരണമെന്ന് യുഡിഎഫ് നേതൃത്വത്തോട് അഭ്യര്‍ത്ഥിക്കുകുയാണെന്ന് സന്ദീപ് വാര്യര്‍ പരിഹസിച്ചു. ദല്‍ഹിയില്‍നിന്ന് പറക്കാനുള്ള എക്കണോമി ടിക്കറ്റ് വാങ്ങി തരാന്‍ തയ്യാറാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ദേശീയ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പെരിയ വക്കീല്‍ തന്നെ പറഞ്ഞ സ്ഥിതിക്ക് ഞങ്ങള്‍ക്ക് ഇനി കൂടുതല്‍ വ്യാഖ്യാനിച്ച് കഷ്ടപ്പെടേണ്ടതില്ല. പൗരത്വ നിയമ ഭേദഗതി മുസ്ലിം വിരുദ്ധമല്ലെന്ന് കപില്‍ സിബല്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇന്നലെ കപില്‍ സിബലിന് കയ്യടിച്ചവരും വിരുന്നൊരുക്കിയവരും ഇപ്പോള്‍ ആരായെന്നും സന്ദീപ് വാര്യര്‍ ചോദിക്കുന്നു.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ സംസ്ഥാനങ്ങള്‍ക്കാവില്ലെന്ന് കപില്‍ സിബല്‍ കോഴിക്കോട് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പറഞ്ഞിരുന്നു. നിയമം നടപ്പാക്കാതിരിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സന്ദീപ് വാര്യരുടെ പരിഹാസം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :-

കപില്‍ സിബലിനെ മാസത്തില്‍ രണ്ടു തവണയെങ്കിലും കേരളത്തില്‍ കൊണ്ടുവരണമെന്ന് യുഡിഎഫ് നേതൃത്വത്തോട് അഭ്യര്‍ത്ഥിക്കുന്നു. ഡല്‍ഹിയില്‍നിന്ന് പറക്കാനുള്ള എക്കണോമി ടിക്കറ്റ് വാങ്ങി തരാന്‍ തയ്യാറാണ്.

അത്രയും നല്ല പണിയല്ലേ കപില്‍ സിബല്‍ കേരളത്തിലെ സമരക്കാര്‍ക്ക് കൊടുത്തത്. ദേശീയ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പെരിയ വക്കീല്‍ തന്നെ പറഞ്ഞ സ്ഥിതിക്ക് ഞങ്ങള്‍ക്ക് ഇനി കൂടുതല്‍ വ്യാഖ്യാനിച്ച് കഷ്ടപ്പെടേണ്ടതില്ല. പൗരത്വ നിയമ ഭേദഗതി മുസ്ലിം വിരുദ്ധമല്ലെന്ന് കപില്‍ സിബല്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.

ഇന്നലെ കപില്‍ സിബലിന് കയ്യടിച്ചവരും വിരുന്നൊരുക്കിയവരും ഇപ്പോള്‍ ആരായി?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.