'ഉളുപ്പില്ലായ്‌മേ നിന്റെ പേരോ രമേശ് ചെന്നിത്തല'; മാവോയിസ്റ്റ് തീവ്രവാദികളുടെ വീട് സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ച് സന്ദീപ് വാര്യര്‍

Tuesday 21 January 2020 2:55 pm IST

തിരുവനന്തപുരം: യുഎപിഎ കേസില്‍ അറസ്റ്റിലായ മാവോയിസ്റ്റ് തീവ്രവാദികളുടെ വീട് സന്ദര്‍ശിച്ചതിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെയ്തത് മാവോയിസ്റ്റുകളാല്‍ കൊല ചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കളോടുള്ള തികഞ്ഞ അനാദരവാണെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ്.ജി. വാര്യര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തലയെ സന്ദീപ് വിമര്‍ശിച്ചത്.

പ്രതിപക്ഷ നേതാവാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടി ചെന്നിത്തല നടത്തുന്ന വില കുറഞ്ഞ നാടകമാണിത്. ഉളുപ്പില്ലായ്‌മേ നിന്റെ പേരോ രമേശ് ചെന്നിത്തലയെന്ന വിമര്‍ശനത്തോടെയാണ് സന്ദീപ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

യുഎപിഎ കേസില്‍ അറസ്റ്റിലായ മാവോയിസ്റ്റ് തീവ്രവാദികളുടെ വീട് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചതില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് എന്ത് പറയാനുണ്ട് ? ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളാല്‍ കൊല ചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കളോടുള്ള തികഞ്ഞ അനാദരവാണ് ചെന്നിത്തലയുടെ നടപടി.

 

ഞാന്‍ പ്രതിപക്ഷ നേതാവാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടി ചെന്നിത്തല നടത്തുന്ന വില കുറഞ്ഞ നാടകമാണിത്. ഉളുപ്പില്ലായ്‌മേ നിന്റെ പേരോ രമേശ് ചെന്നിത്തല ?

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.