സ്ഥലം ഉടമയെ ജെസിബികൊണ്ട് അടിച്ചുകൊന്ന കേസ്: ഡ്രൈവര്‍ കീഴടങ്ങി, മറ്റ് പ്രതികള്‍ക്കായി അന്വേഷണം വ്യാപകമാക്കി

Friday 24 January 2020 1:22 pm IST

തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്ഥലം ഉടമയെ ജെസിബികൊണ്ട് അടിച്ചുകൊന്ന കേസിലെ ഡ്രൈവര്‍ കീഴടങ്ങി. സ്വന്ത്രം ഭൂമിയില്‍ നിന്നും മണ്ണെടുക്കുന്നത് ചോദ്യം ചെയ്ത സംഗീതിനെ ഇന്ന് പുലര്‍ച്ചെ നാല് പേരടങ്ങുന്ന സംഘം ജെസിബികൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. 

സംഭവശേഷം ഒളിവില്‍ പോയ പ്രതികളിലൊരാളായ വിജിന്‍ വെള്ളിയാഴ്ച രാവിലെ കീഴടങ്ങുകയായിരുന്നു. സംഗീതിന്റെ പറമ്പില്‍ നിന്നും മണ്ണെടുക്കാന്‍ വനം വകുപ്പിന് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥനെന്ന വ്യാജേന സജു എന്നയാളുടെ നേതൃത്വത്തില്‍ മണ്ണെടുക്കാനായി എത്തുകയായിരുന്നു.

തുടര്‍ന്ന് സംഗീത് ഇത് തടഞ്ഞതോടെ ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് സംഗീതിനെ അടിച്ചുകൊല്ലുകയായിരുന്നു. ഒളിവില്‍ പോയ മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 

പ്രദേശത്ത് മണ്ണുകടത്തിനെച്ചൊല്ലി നേരത്തേയും തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം ഉത്തമന്‍, സജു എന്നിവര്‍ ഈ സംഘത്തിലുണ്ടായിരുന്നെന്നും നേരത്തെ സംഗീതിന്റെ ഭാര്യ സംഗീത പോലിസിന് മൊഴി നല്‍കിയിരുന്നു. സംഭവസമയം തന്നെ പോലീസിനെ വിവരമറിയിച്ചിരുന്നെന്നും എന്നാല്‍ അക്രമികള്‍ രക്ഷപ്പെട്ട ശേഷമാണ് പോലീസ് സ്ഥലത്തെത്തിയതെന്നും ഭാര്യ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.