ജനസംഖ്യ നിയന്ത്രണത്തിന് ഉടന്‍ നിയമം വേണമെന്ന് ആര്‍എസ്എസ്; അനിയന്ത്രിത ജനസംഖ്യ വര്‍ധനവ് രാജ്യത്തിന്റെ വളര്‍ച്ച തടയുമെന്ന് സര്‍സംഘചാലക്‌

Friday 17 January 2020 7:49 pm IST

മൊറാദാബാദ്: ജനസംഖ്യ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഭാരതം വളര്‍ന്നുകൊണ്ടിരിക്കുന്ന് രാഷ്ട്രമായതിനാല്‍ അനിയന്ത്രിത ജനസംഖ്യ വര്‍ധനവ് അതിന് ഗുണകരമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ മൊറദാബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍വെച്ച് നടന്ന സംഘ കാര്യകര്‍ത്താക്കളുടെ ബൈഠക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടുകുട്ടികള്‍ മതിയെന്ന് വ്യവസ്ഥ ചെയ്യുന്ന ജനസംഖ്യ നിയന്ത്രണ നിയമം കൊണ്ടുവരേണ്ടത് ഏറ്റവും അത്യാവശ്യമായ കാര്യമാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ബാധകമാകുന്നതായിരിക്കണം ഈ നിയമം. ഏതെങ്കിലുമൊരു മതവിഭാഗവുമായി ബന്ധപ്പെട്ടതല്ല മുന്നോട്ടുവെച്ചിട്ടുള്ള ഈ നിര്‍ദ്ദേശമെന്നും സര്‍സംഘചാലക് പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സര്‍ക്കാരാണ് കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 

രാമക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റ് രൂപീകരിച്ചു കഴിഞ്ഞാല്‍ ക്ഷേത്ര നിര്‍മ്മാണത്തില്‍ നിന്നും സ്വയം വിട്ടുനില്‍ക്കാനാണ് സംഘം തീരുമാനിച്ചിരിക്കുന്നത് എന്ന് അദ്ദേഹംപറഞ്ഞു. കാശി, മഥുര എന്നത് സംഘ അജണ്ടയിലുള്ള കാര്യമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം പൗരത്വ നിയമം നടപ്പാക്കിയതിന് കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു. പൗരത്വ നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍  ശരിയായ അവബോധം ഉണ്ടാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.