രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ടെന്നീസ് കോര്‍ട്ടിലേക്ക്; ആദ്യ ടൂര്‍ണമെന്റില്‍ തന്നെ കിരീടം സ്വന്തമാക്കി സാനിയ മിര്‍സ

Saturday 18 January 2020 12:04 pm IST

ഹൊബാര്‍ട്ട്: വര്‍ഷങ്ങള്‍ക്കുശേഷം ടെന്നിസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയ സാനിയ മിര്‍സ ആദ്യ ടൂര്‍ണമെന്റില്‍ത്തന്നെ കിരീടം നേടി മികവുകാട്ടി. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിന്റെ വനിതാ ഡബിള്‍സില്‍ സാനിയയും ഉെ്രെകയിനിന്റെ നാഡിയ കിച്ചനോക്കും ചേര്‍ന്ന സഖ്യമാണ് പെങ്, യാങ് ചൈനീസ് സഖ്യത്തെ 6-4,6-4 സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കിയത്. സെമിയില്‍ തമാറ സിദാന്‍സെക്ക്, മരിയെ ബൗസ്‌ക്കോവ സഖ്യത്തെ 7-6, 6-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്.  ക്വാര്‍ട്ടറില്‍ അമേരിക്കയുടെ വാനിയ കിങ്ക്രിസ്റ്റീന മക്‌ഹേല്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. 33 കാരിയായ സാനിയ 2017 ഒക്ടോബറില്‍ ചൈന ഓപ്പണിലാണ് അവസാനമായി കളിച്ചത്. 2018ല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ സാനിയ കോര്‍ട്ടില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. അടുത്തിടെ പരിശീലനം പുന:രാരംഭിച്ച സാനിയ ടെന്നീസ് മികവ് ഒരിക്കല്‍ കൂടി വ്യക്തമാക്കിയാണ് കിരീടം സ്വന്തമാക്കിയത.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.