ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി20 പരമ്പര: ധവാന് പകരം സഞ്ജു സാംസണ്‍ ടീമില്‍

Tuesday 21 January 2020 11:01 pm IST

മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍. ന്യൂസിലാന്‍ഡിനെതിരെ നടക്കാനിരിക്കുന്ന ട്വന്റി20 പരമ്പരയില്‍ പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരക്കാരനായാണ് സഞ്ജു ടീമിലെത്തുന്നത്. നിലവില്‍ ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലാന്‍ഡിലുള്ള സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും.

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ശ്രീലങ്കക്കെതിരെ നടന്ന അവസാന ട്വന്റി20യില്‍ മാത്രമാണ് സഞ്ജുവിന് ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. എന്നാല്‍ മത്സരത്തില്‍ ആദ്യ പന്ത് തന്നെ സിക്സറിനു പറത്തിയെങ്കിലും തൊട്ടടുത്ത പന്തില്‍ തന്നെ വിക്കറ്റിനു മുന്നില്‍ കുരുങ്ങി സഞ്ജു പുറത്തായിരുന്നു.

ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെയാണ് ധവാന് തോളില്‍ പരിക്കേറ്റത്. ഫെബ്രുവരി ആദ്യവാരം മാത്രമേ ധവാന് പരിശീലനം തുടരാനാകു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ച സാഹചര്യത്തിലാണ് സഞ്ജുവിന് വീണ്ടും നറുക്ക് വീണത്. അതേസയം, ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ യുവതാരം പൃഥ്വി ഷാ ടീമില്‍ തിരിച്ചെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.