സാരഥി കുവൈത്ത് നേതൃത്വസമ്മേളനം സംഘടിപ്പിച്ചു

Tuesday 9 July 2019 10:23 am IST

കുവൈത്ത് സിറ്റി : സാരഥി കുവൈത്ത് കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ നേതൃത്വ സമ്മേളനം മംഗഫ് ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. സാരഥി ട്രസ്റ്റ് ചെയര്‍മാന്‍ സുരേഷ് കെ. സ്വാഗതം ആശംസിച്ച ചടങ്ങ് പ്രസിഡന്റ് കെ.വി. സുഗുണന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.രാജേഷ് സാഗര്‍, അഡ്വ: ശശിധരപണിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടനാപരമായ വിവിധ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസ്സ്‌കള്‍ നടത്തി. 

സന്തോഷ്‌കുമാര്‍ ഷേണായി, ജനറല്‍ സെക്രട്ടറി അജി കെ.ആര്‍ സാരഥിയുടെ പ്രവര്‍ത്തനങ്ങളെ പറ്റി വിശദീകരിക്കുകയും, സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ട്രഷറര്‍ ബിജു .സി.വി., മുന്‍ ട്രഷറര്‍ ജയന്‍ സദാശിവന്‍ എന്നിവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നൽകുകയും ചെയ്തു. സാരഥിയുടെയും, സാരഥി ട്രസ്റ്റിന്റെയും മുന്‍കാല ഭാരവാഹികള്‍  ഉപദേശകസമിതി അംഗങ്ങള്‍, കേന്ദ്ര ഭരണസമിതി അംഗങ്ങള്‍, യൂണിറ്റ് ഭാരവാഹികള്‍, വനിതാവേദി ഭാരവാഹികള്‍ എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. 

സാരഥി സെക്രട്ടറി ദീപു, ജോ: ട്രഷറര്‍മാരായ സുനില്‍ അടുത്തില, ഷിബു രാജന്‍, ജോ:സെക്രട്ടറിമാരായ സുരേഷ്, രമേശ് ചന്ദ്രന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.