മോദി നമ്മുടെ പ്രധാനമന്ത്രിയാണ് അദ്ദേഹത്തെ ബഹുമാനിക്കണം; രാഹുല്‍ ഗാന്ധിക്ക് താക്കീത് നല്‍കി ശശി തരൂര്‍, വിദേശത്ത് പോകുമ്പോള്‍ രാജ്യത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ അദ്ദേഹത്തിന് ആശംസകള്‍ നല്‍കുകയാണ് വേണ്ടത്‌

Saturday 21 September 2019 12:40 pm IST

ന്യൂദല്‍ഹി : നരേന്ദ്രമോദി നമ്മുടെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തെ ബഹുമാനിക്കണമെന്നും രാഹുല്‍ ഗാന്ധിക്ക് താക്കീത് നല്‍കി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. യുഎസില്‍ നാളെ നടക്കുന്ന ഹൗഡി മോദിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനെ പരിഹസിച്ച് രാഹുല്‍ രംഗത്ത് എത്തിയികുന്നു. ഇതിന് ട്വിറ്ററിലൂടെ നല്‍കിയ മറുപടിയിലാണ് ശശി തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

പ്രതിപക്ഷ പാര്‍ട്ടിയുടെ എംപി. എന്ന നിലയില്‍ നരേന്ദ്ര മോദിയുടെ വീഴ്ച്ചകളേയും നയങ്ങളെയും പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങേളയും വിമര്‍ശിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അതിലെല്ലാം ഉപരി നമ്മുടെ രാജ്യത്തിന്റെ പതാകയേന്തിയ പ്രധാനമന്ത്രിയാണ് അദ്ദേഹം. മോദി വിദേശത്ത് ലോക നേതാക്കളുമായി കൂടിക്കാഴ്ച്ചയ്ക്കായും പരിപാടികളില്‍ പങ്കെടുക്കുന്നതിനുമായി പോകുമ്പോള്‍ അദ്ദേഹം അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും വേണം. വിദേശത്ത് പോകുമ്പോള്‍ രാജ്യത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ അദ്ദേഹത്തിന് ആശംസകള്‍ നല്‍കുകയാണ് വേണ്ടതെന്നും തരൂര്‍ രാഹുലിനെ കുറ്റപ്പെടുത്തി. 

ഹൗഡി മോദി പരിപാടിയെ വിമര്‍ശിച്ച് കളിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. അതേസമയം മോദിയുടെ വോട്ട് വിഹിതം 31 ശതമാനത്തില്‍ നിന്ന് 37 ശതമാനമായപ്പോള്‍ നമ്മുടേത് താഴേക്ക് പോവുകയാണ്. അതിനാല്‍ കൃത്യതയുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ശ്രദ്ധിക്കണം.

അതിനിടെ പാക് അധിനിവേശ കശ്മീരില്‍ പാക്കിസ്ഥാന് യാതൊരു അവകാശവും ഇല്ലെന്നും ശശി തരൂര്‍ അറിയിച്ചു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായും ദല്‍ഹിയിലെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവേയാണ് അറിയിച്ചത്. പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പല തീരുമാനങ്ങളിലും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

കശ്മീര്‍ വിഷയത്തില്‍ കേന്ദ്രം തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന രീതിയെ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അന്തിമ തീരുമാനം എടുക്കട്ടേയെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.