പൗരത്വം നല്‍കാന്‍ അധികാരമുള്ളത് കേന്ദ്രത്തിനാണ്; സിഎഎയ്‌ക്കെതിരെ പ്രമേയം കൊണ്ടുവരാനേ സംസ്ഥാനങ്ങള്‍ക്ക് സാധിക്കൂ, തടയാനാവില്ലെന്ന് ശശി തരൂര്‍

Thursday 23 January 2020 5:13 pm IST

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ മാത്രേ സംസ്ഥാനങ്ങള്‍ക്ക് സാധിക്കൂ അല്ലാതെ ഒന്നും കഴിയില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പൗരത്വം നല്‍കാന്‍ അധികാരം ഉള്ളത് കേന്ദ്ര സര്‍ക്കാരിന് മാത്രമാണ്. അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ അധികാരമില്ലെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്ത ഏജന്‍സിക്ക് നല്‍തിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. 

രാഷ്ട്രീയ പരമായി സംസ്ഥാനങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഒന്ന് മാത്രമാണ് പ്രമേയം പാസാക്കല്‍. കേന്ദ്ര സര്‍ക്കാരിന്റെ നിയമം നടപ്പിലാക്കില്ലെന്ന് വാക്കാല്‍ പറയാനല്ലാതെ പ്രാവര്‍ത്തികമാക്കാന്‍ കേരളത്തിന് സാധിക്കില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിലാണ് ആദ്യം പ്രമേയം പാസക്കിയത്. ഇതിന്റെ തുടര്‍ച്ചയായി തിങ്കളാഴ്ച പ്രമേയം പാസാക്കുമെന്ന് മമത സര്‍ക്കാരും അറിയിച്ചിട്ടുണട്്. 

അതേസമയം ദേശീയ പൗരത്വ രജിസ്റ്ററിലും, ദേശീയ ജനസംഖ്യ രജിസ്റ്ററിലും സംസ്ഥാനങ്ങള്‍ പങ്കുവഹിക്കുന്നുണ്ട്. സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരാണ് ഇതിന്റെ നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. 

പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കാവില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.