അയ്യപ്പഭക്തര്‍ ഇന്ന് വൈകിട്ട് ക്ഷേത്രങ്ങളില്‍ ഒത്തുകൂടി ശരണമന്ത്രങ്ങള്‍ മുഴക്കണം; വിധി അനുകൂലമാണെങ്കില്‍ ദീപക്കാഴ്ച ഒരുക്കണമെന്ന് ശശികല ടീച്ചര്‍

Thursday 14 November 2019 10:09 am IST

കൊല്ലം: ശബരിമല യുവതീ പ്രവേശന വിഷയത്തിലെ വിധി പ്രാര്‍ഥനയോടെയും പ്രതീക്ഷയോടെയുമാണ് ഭക്തര്‍ കാത്തിരിക്കുന്നതെന്ന് ശബരിമല കര്‍മസമിതി വര്‍ക്കിങ് ചെയര്‍ പേഴ്‌സണും ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷയുമായ കെ.പി. ശശികല ടീച്ചര്‍. ഒരു വര്‍ഷത്തിലധികം നീണ്ട പോരാട്ടങ്ങള്‍ക്കും സഹനത്തിനുമൊടുവിലാണ് ഇന്ന് വിധി ഉണ്ടാകുന്നത്. അതെന്തായാലും സംയമനത്തോടെ സ്വീകരിക്കാന്‍ സാധിക്കണമെന്നും ടീച്ചര്‍ ആഹ്വാനം ചെയ്തു. നൂറ്റാണ്ടുകളുടെ പോരാട്ടത്തിനും വേദനയ്ക്കുമൊടുവില്‍ വന്ന അയോധ്യാ വിധി തികഞ്ഞ സംയമനത്തോടെയാണ് നാട് എതിരേറ്റത്. ഹൈന്ദവ സംഘടനാ മികവ് മാറ്റുരച്ച സന്ദര്‍ഭമായിരിന്നു അത്. വിധി അനുകൂലമായാലും പ്രതികൂലമായാലും പ്രതികരണം മിതമാകണം. 

ഉദ്ദേശിച്ച പോലെയല്ലെങ്കില്‍ ഭരണപരമായ തീരുമാനം കേന്ദ്രം കൈക്കൊള്ളുമെന്ന് ഉറപ്പുണ്ട്. അതുകൊണ്ട് നിരാശയ്ക്കടിസ്ഥാനമില്ല. അതിനാല്‍, വിധി എന്തു തന്നെയായാലും ഇന്ന് വൈകിട്ട് അയ്യപ്പഭക്തര്‍ ക്ഷേത്രങ്ങളില്‍ ഒത്തുകൂടണം. ശരണമന്ത്രങ്ങള്‍ മുഴക്കണം. വിധി അനുകൂലമാണെങ്കില്‍ ദീപക്കാഴ്പ ഒരുക്കണം. സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ സംയമനത്തോടെയാകണമെന്നും ശശികല ടീച്ചര്‍ നിര്‍ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.