ശാസ്ത്രം മനുഷ്യനന്മയ്ക്ക്

Sunday 15 December 2019 5:52 am IST

 

ഭൂമിക്കു പുറത്ത് ഒരു വാസഗ്രഹം

ഭൂമിക്കു പുറത്ത് ജീവന്‍ നിലനില്‍ക്കാന്‍ ഏറ്റവും അനുയോജ്യമായ ഒരു ഗ്രഹം ഉണ്ടാകുമോ? നിരന്തരമായ നിരീക്ഷണ-പരീക്ഷണങ്ങള്‍ക്കൊടുവില്‍ അതിനുള്ള ഉത്തരം കണ്ടെത്തി- തീര്‍ച്ചയായും!യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ അസ്‌ട്രോണമിക്കല്‍ റിസര്‍ച്ച്  എന്ന സംഘടനയാണ് ജീവനു നിലനില്‍ക്കാവുന്ന മറ്റൊരു ഗ്രഹം കണ്ടെത്തിയത്. ഈ ഗ്രഹത്തിനു ഘഒട 1140യ എന്നാണു പേരു നല്‍കിയിരിക്കുന്നത്. ഭൂമിയില്‍നിന്നു 40 പ്രകാശവര്‍ഷം അകലെയാണു ഇതിന്റെ സ്ഥാനം. അതായത് 378.4 ട്രില്യണ്‍ കിലോമീറ്ററാണു ദൂരം. ഒരുലക്ഷം കോടിയാണു ഒരു ട്രില്യണ്‍ എന്ന കണക്കുവച്ച് ആ ദൂരം ഒന്നു കണക്കു കൂട്ടി നോക്കുക. 1140യക്ക് വേറെയും പ്രത്യേകതകളുണ്ട്. ആകാരത്തില്‍ 

ഭൂമിയേക്കാള്‍ അല്‍പംകൂടി വ്യാപ്തിയുണ്ട്. ഭൂമിക്കു സൂര്യന്‍ എന്നപോലെ ഈ ഗ്രഹത്തിനും ജ്വലിക്കുന്ന ഒരു നക്ഷത്രമുണ്ട്. ഭൂമി സൂര്യനെ പ്രദക്ഷിണം ചെയ്യുന്നപോലെ ഇതും അതിന്റെ സൂര്യനെ വലം വയ്ക്കുന്നു. നമ്മുടെ ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തേ ക്കാള്‍ ഈ ഗ്രഹവും അതിന്റെ സൂര്യനും തമ്മിലുള്ള അകലംപത്തിരട്ടി കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഭ്രൂണത്തിലെ വൈകല്യങ്ങള്‍ പരിഹരിക്കാം

അമര്‍ത്തി തുടച്ചാല്‍ തലയിലെഴുത്ത് മാറുമോ എന്നാണ് പഴഞ്ചൊല്ലിലെ ചോദ്യം. ഈ ചോദ്യത്തിനു അനുകൂലമായ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഇന്നു ശാസ്ത്രലോകം.

ജീവികളുടെ ആന്തരികവും ബാഹ്യവുമായ സ്വഭാവഗുണങ്ങള്‍ നിര്‍ണിയിക്കുന്നത് അതത് ജീവികളിലെ ജനിതകഘടനയാണ്. ഇതുമാത്രമല്ല അര്‍ബുദം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ആവിര്‍ഭാവവും ജനിതകഘടനയെ ആശ്രയിച്ചിരിക്കുന്നു. ജനിതകഘടനയില്‍ വ്യത്യാസം വരുത്തിയാല്‍ (ഏലിലശേര ഋിഴശിലലൃശിഴ) ജീവജാലങ്ങളില്‍ അടിസ്ഥാനമാറ്റം സംഭവിക്കാം. ഔഷധങ്ങള്‍ കൊണ്ടും എന്തിനു ശസ്ത്രക്രിയകള്‍ മുഖേന പോലും സുഖപ്പെടുത്താനാവാത്ത രോഗങ്ങളെയും ഈ ജനിതകമാറ്റത്തിലൂടെ സുഖപ്പെടുത്താനാവും എന്നാണ് പുതിയ കണ്ടെത്തലുകള്‍.

കൃത്രിമ കൈകാലുകള്‍ വളര്‍ത്തിയെടുക്കാന്‍...

മറ്റൊരു ശാസ്ത്രീയ കണ്ടെത്തല്‍ വളരെ ശുഭോദര്‍ക്കമാണ്. മനുഷ്യ അവയവങ്ങളുടേയും കോശങ്ങളുടെയും കലകളുടെയും ( കൃത്രിമ നിര്‍മാണത്തിലും ശാസ്ത്രം വന്‍ പുരോഗതി ആര്‍ജിച്ചിരിക്കുന്നു.  വൈദ്യശാസ്ത്രത്തിലെ പുനര്‍നിര്‍മാണശാഖ (ഞലഴലിലൃമശേ്‌ല ങലറശരശില)യുടെ സംഭാവനയാണു ഇത്. ഈ സാങ്കേതികവിദ്യ മുഖേന പരിക്കു പറ്റിയ നാഡികളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും പുതിയ ആന്തരികാവയവങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനും കൃത്രിമ കൈകാലുകള്‍ വളര്‍ത്തിയെടുക്കുന്നതിനും സാധിക്കും. യുഎസിലെ ശാസ്ത്ര സ്ഥാപനമായ ശില ആണ് ഈ ഗവേഷണത്തില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. ലോകമെമ്പാടുമുള്ള കടുത്ത രോഗബാധിതര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്ത കൂടിയാണിത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.