നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍; അഞ്ച് വര്‍ഷത്തിനിടെ സൗദി നാട് കടത്തിയത് 2,85,980 പാക് പൗരന്മാരെ

Tuesday 4 February 2020 10:29 am IST

ഇസ്ലാമാബാദ്: സൗദിയില്‍നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 2,85,980 പാക്കിസ്ഥാന്‍ പൗരന്മാരെ തിരിച്ചയച്ചെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി. പാര്‍ലമെന്റില്‍ ഡോ. ജെഹന്‍സെബ് ജമാലുദ്ദീന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഖുറേഷി. റിയാദ്, ജിദ്ദ മേഖലകളില്‍നിന്നാണ് 2015-2019 വര്‍ഷങ്ങള്‍ക്കിടെ ഇത്രയും പാക് പൗരന്മാരെ സൗദി നാടുകടത്തിയത്. 

നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് ഇവരെ നാടുകടത്തിയതെന്നും 61,076 പേരെ റിയാദില്‍ നിന്നും 2,24,904 പേരെ ജിദ്ദയില്‍നിന്നും തിരിച്ചയച്ചെന്നും ഖുറേഷി വ്യക്തമാക്കി. വിസയുടെ കാലാവധി കഴിഞ്ഞിട്ടും സൗദിയില്‍ തുടരുക, മയക്കുമരുന്ന് കച്ചവടം നടത്തുക, അക്രമസ്വഭാവം കാണിക്കുക തുടങ്ങി നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പാക് പൗരന്മാര്‍ നടത്തിയിരുന്നെന്നും അദ്ദേഹം സമ്മതിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.