അണ്വായുധം ഉണ്ടാക്കുമെന്ന് സൗദി അറേബ്യ

Friday 16 March 2018 8:50 am IST
"undefined"

(ചിത്രം: ഇറാനിലെ ആണവ പ്ലാന്റ്)

റിയാദ്: ഇറാന്‍ അണ്വായുധമുണ്ടാക്കിയാല്‍ സൗദി അറേബ്യയും അണ്വായുധം നിര്‍മ്മിക്കുമെന്ന് സൗദി ഭരണാധികാരി മൊഹമ്മദ് ബിന്‍ സല്‍മാന്‍. അമേരിക്കന്‍ ടിവി ചാനലായ സിബിഎസിന് നല്‍കിയ അഭിമുഖത്തിലാണ് ഇത് വെളിപ്പെടുത്തിയത്. അഭിമുഖം ഞായറാഴ്ച സംപ്രേഷണം ചെയ്യും.

ഇറാന്റെ ആണവായുധ ഭീഷണി നേരിടാന്‍ സൗദി അറേബ്യക്ക് ആണവായുധം വേണ്ടിവരുമോ എന്ന ചോദ്യത്തിന് '' സൗദിക്ക് ആണവായുധത്തിന്റെ ആവശ്യമില്ല, പക്ഷേ, ഇറാന്‍ അണ്വായുധം നിര്‍മ്മിച്ചാല്‍ ഞങ്ങളും അതിവേഗം വികസിപ്പിക്കും,'' എന്ന് സല്‍മാന്‍ മറുപടി നല്‍കി.

"undefined"

ഇറാന്‍ പരമോന്നത നേതാവായിരുന്ന അയത്തൊള്ള ഖൊമേനി നവ ഹിറ്റ്‌ലര്‍ ആയിരുന്നുവെന്ന നിലപാട് സല്‍മാന്‍ ആവര്‍ത്തിച്ചു. '' പശ്ചിമേഷ്യ മുഴുവന്‍ ഒന്നാക്കി സ്വന്തം പദ്ധതിക്ക് ഹിറ്റ്‌ലറെ പോലെ ഖൊമേനിയും ആഗ്രഹിച്ചു. യൂറോപ്പിലേയും ചുറ്റുപാടുമുള്ള രാജ്യങ്ങളൊന്നും ഹിറ്റ്‌ലര്‍ എത്രത്തോളം അപകടകാരിയായിരുന്നുവെന്ന് യുദ്ധം സംഭവിക്കുംവരെ അറിഞ്ഞിരുന്നില്ല. അത് പശ്ചിമേഷ്യയില്‍ സംഭവിച്ചുകാണാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല.''

എന്നാല്‍, ഇറാന്‍ ഒരിക്കലും സൗദി അറേബ്യയുടെ ശത്രുവായിരുന്നില്ലെന്ന് സല്‍മാന്‍ പറഞ്ഞു. സൗദിയുടെ സൈനിക ശക്തി ഇറാന്റേതിനേക്കാള്‍ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.