സ്റ്റേറ്റ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇനി ചാര്‍ജ് നല്‍കേണ്ടതില്ല

Saturday 13 July 2019 8:22 am IST

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇടപാടുകാരില്‍ നിന്നും ഈടാക്കിയിരുന്ന ഡിജിറ്റല്‍ ഇടപാടിനുള്ള ചാര്‍ജുകള്‍ വെട്ടിക്കുറച്ചു. ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ്, യോനോ ആപ്പ് എന്നിവ വഴിയുള്ള ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി ഇടപാടുകള്‍ക്ക് ഇനി മുതല്‍ പണം നല്‍കേണ്ടതില്ല. 

കൂടാതെ ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള ഐഎംപിഎസ് നിരക്കുകളും ഒഴിവാക്കി. ആഗസ്റ്റ് ഒന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്ന് എസ്ബിഐ അറിയിച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

അതേസമയം ബാങ്കുകളുടെ ബ്രാഞ്ചില്‍ നേരിട്ടെത്തി ചെയ്യുന്ന ഐഎംപിഎസ് ഇടപാടുകള്‍ക്ക്  ആയിരം രൂപ വരെ മാത്രമാണ് സൗജന്യം. അല്ലാത്തവയ്ക്ക് ഇപ്പോഴത്തെ നിരക്കില്‍ നിന്ന് 20 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.

എസ്ബിഐക്ക് 29.7 കോടി ഡെബിറ്റ് കാര്‍ഡ് ഉടമകളുണ്ട്. ഇവരില്‍ ആറ് കോടി പേരാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങും, 1.4 കോടി പേര്‍ മൊബൈല്‍ ബാങ്കിങ്ങും ഉപയോഗിക്കുന്നുണ്ട്. യോനോ ആപ്പ് ഒരു കോടിയോളം ആളുകളാണ് ഉപയോഗിക്കുന്നത്.

അതേസമയം ബ്രാഞ്ച് വഴി നേരിട്ടുള്ള പണമിടപാടുകള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന അതേ നിരക്കുകള്‍ വീണ്ടും തുടരും. എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനുള്ള നിരക്കുകളിലും മാറ്റമില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.