സ്‌കൂളില്‍ സിപിഎം നേതാവിന്റെ യൂണിഫോം വില്‍പന, പിന്നിൽ സ്കൂൾ അധികൃതരുടെയും സിപി‌എമ്മിന്റെയും രഹസ്യധാരണ

Monday 2 December 2019 4:00 pm IST

അമ്പലപ്പുഴ: അമ്പലപ്പുഴയിലെ പ്രമുഖ സ്‌കൂളില്‍ പിടിഎ ഭാരവാഹിയുടെ തുണിക്കച്ചവടം പൊടിപൊടിക്കുന്നു. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ യൂണിഫോം പിടിഐ നേതാവായ പാര്‍ട്ടി സഖാവിന്റെ സ്ഥാപനത്തില്‍ നിന്നേ വാങ്ങാവു എന്ന നിര്‍ദ്ദേശം സ്‌കൂള്‍ അധികൃതര്‍ നടപ്പിലാക്കിയത് വിവാദമായി. 

ഏതാനും വര്‍ഷം മുന്‍പ് ഇതേ സ്‌കൂളില്‍ പിടിഎ ഭാരവാഹിയായിരുന്ന ഇയാള്‍ മന്ത്രിയുമായുണ്ടായ തര്‍ത്തക്കെ തുടര്‍ന്ന് സ്ഥാനം രാജിവച്ചിരുന്നു. പിന്നീട് ആലപ്പുഴയില്‍ വസ്ത്രവ്യാപാരശാല ആരംഭിക്കുകയും കഴിഞ്ഞ വര്‍ഷം വീണ്ടും പിടിഎയുടെ ചുമതല ഏറ്റെടുക്കുകയുമായിരുന്നു. ഇതിനുശേഷമാണ് സ്‌കൂള്‍ അധികൃതരെ സ്വധീനിച്ച് തന്റെ സ്ഥാപനത്തില്‍ നിന്ന് മാത്രമേ യൂണിഫോം എടുക്കാവൂ എന്ന നിര്‍ദ്ദേശം നല്‍കിയത്.

എന്നാല്‍ ഇത്തരത്തില്‍ സ്‌കൂള്‍ യൂണിഫോം നല്‍കുന്നതിനു ക്വട്ടേഷന്‍ നല്‍കണം. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റു സ്ഥാപനങ്ങള്‍ അവരുടെ വില നിശ്ചയിച്ച് അധികൃതര്‍ക്കു നല്‍കുകയും ഇതില്‍ വില കുറച്ചു നല്‍കുന്നവരെ പരിഗണിക്കുകയുമാണ് പതിവ്. എന്നാല്‍ ഇവിടെ സ്‌കൂള്‍ അധികൃതരും സിപിഎം നേതാക്കളും തമ്മില്‍ രഹസ്യധാരണ ഉണ്ടാാക്കുകയും പാര്‍ട്ടി സഖാവിന്റെ വസ്ത്രശാലയില്‍നിന്നു യൂണിഫോം വാങ്ങുകയുമായിരുന്നു എന്നാണ് ആക്ഷേപം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.