സാങ്കേതിക തകരാര്‍ പരിഹരിച്ചു; ചന്ദ്രയാന്‍-രണ്ട് വിക്ഷേപണം വൈകില്ല

Thursday 18 July 2019 8:48 am IST

ചെന്നൈ: ചന്ദ്രയാന്‍-രണ്ട് വിക്ഷേപണം മുടക്കിയ തകരാര്‍ ഐഎസ്ആര്‍ഒ എഞ്ചിനീയര്‍മാര്‍ കണ്ടെത്തി പരിഹരിച്ചു. വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് റോക്കറ്റിന്റെ ക്രയോജനിക് എഞ്ചിനെ ഹീലിയം വാതക  ബോട്ടിലിലേക്ക് ബന്ധിപ്പിക്കുന്നിടത്ത്  ചോര്‍ച്ച കണ്ടെത്തിയതായും അത്  പരിഹരിച്ചതായും  അധികൃതര്‍ അറിയിച്ചു. എന്നാല്‍ എന്തുകൊണ്ടാണിത് സംഭവിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. റോക്കറ്റ് പൂര്‍ണമായും അഴിക്കാതെ ചോര്‍ച്ച പരിഹരിച്ചെന്നും ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ വ്യക്തമാക്കി. 

 പ്രശ്‌നം പരിഹരിച്ച സാഹചര്യത്തില്‍ ജൂലൈ 21 നോ, 22നോ വിക്ഷേപണം നടത്തിയേക്കുമെന്നാണ് സൂചന. ചോര്‍ച്ച റോക്കറ്റിനെ സാരമായി ബാധിക്കുന്നില്ലെങ്കിലും 978 കോടി രൂപ ചെലവുള്ള പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് ഐഎസ്ആര്‍ഒയുടെ നീക്കങ്ങള്‍.

വിക്ഷേപണം യഥാര്‍ഥ്യമായാല്‍ യുഎസ്,  റഷ്യ,  ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചാന്ദ്ര ഉപരിതലത്തില്‍ ഒരു പര്യവേഷണ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ 2.51 ന് വിക്ഷേപണത്തിന് 56 മിനിറ്റ് മുമ്പാണ്  തകരാറിനെ തുടര്‍ന്ന്  വിക്ഷേപണം മാറ്റിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.