മര്യാദകേടു കാട്ടിയിട്ട് വിരട്ടണ്ട, അത് വീട്ടില്‍ മതി; സംവിധായകന്‍ എം.എ. നിഷാദിന് മറുപടി നല്‍കി ടി.പി. സെന്‍കുമാര്‍

Saturday 18 January 2020 8:10 pm IST

തിരുവനന്തപുരം:  പ്രസ്‌ക്ലബിലെ വാര്‍ത്താ സമ്മേളനത്തില്‍ ഗൂഢാലോചനയുടെ ഭാഗമായി അരങ്ങേറിയ സംഭവ വികാസങ്ങളുടെ പേരില്‍ സംവിധായകന്‍ എം.എ. നിഷാദ് നടത്തിയ കുറ്റാരോപണങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍.

ഇത് കേരളമാണെന്നും ഉമ്മാക്കി ഇവിടെ നടക്കില്ലെന്നുമായിരുന്നു നിഷാദിന്റെ വെല്ലുവിളി. എന്നാല്‍ കേരളം നിഷാദിന്റെ സാമ്രാജ്യമാണോ എന്നും മര്യാദകേടു കാട്ടിയിട്ടു വിരാട്ടാന്‍ നിഷാദാരാണെന്നുമായിരുന്നു സെന്‍കുമാറിന്റെ ഫെയ്‌സ്ബുക്കിലൂടെയുള്ള മറുചോദ്യം. വിരട്ടാന്‍ നോക്കണ്ടെന്നും അത് വീട്ടില്‍ മതിയെന്നും സെന്‍കുമാര്‍ തുറന്നടിച്ചു. 

പത്രസമ്മേളനം തടസ്സപ്പെടുത്തുവാനും ശരിയായ മറുപടി ലഭിച്ചതിനുശേഷവും തനിക്കെതിരെ കള്ളപരാതി നല്‍കുവാനും തയ്യാറായവരുടെ പേരില്‍ കേസെടുക്കണം. അന്വേഷണത്തിലൂടെ ഇതിനു പിന്നിലെ ഗൂഢാലോചനയും ആക്രമണോദ്ദേശ്യവും പുറത്തു കൊണ്ടു വരണമെന്നും ജില്ലാ പോലീസ് മേധാവി ബല്‍റാംകുമാര്‍ ഉപാധ്യായയ്ക്കു സെന്‍കുമാര്‍ പരാതി നല്‍കിരുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.