തോമസ് ഐസക്കിന്റെ നെബു ജോണ്‍ കണക്കുകളെ മറയ്ക്കുന്നു; ഹിന്ദുക്കളുടെ മരണനിരക്ക് 60 ശതമാനത്തില്‍ കൂടുതലായത് ജനസംഖ്യാ വര്‍ദ്ധനവിനെ ബാധിക്കും; ധനമന്ത്രിയുടെ വായടപ്പിച്ച് സെന്‍കുമാര്‍

Tuesday 23 July 2019 10:38 pm IST
കളവു പറയുന്നവര്‍ക്ക് കണക്കുകള്‍ അവതരിപ്പിക്കാമെന്നും നെബു ജോണ്‍ ചെയ്യുന്നതത് അതാണെന്നും സെന്‍കുമാര്‍ വിമര്‍ശിച്ചു.

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനേയും അദ്ദേഹം പരിചയപ്പെടുത്തിയ നെബു ജോണ്‍ എബ്രഹാമിനേയും സംസ്ഥാന സര്‍ക്കാരിനേയും വിമര്‍ശിച്ച് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍.

നെബു ജോണിനെ തനിക്ക് പരിചയമില്ലെങ്കിലും അദ്ദേഹം എഴുതിയതിനെ ആസ്പദമാക്കി സെന്‍കുമാറിനെപ്പറ്റി പ്രസ്താവന നടത്തുന്നതിനു മുന്‍പ് തോമസ് ഐസക്ക് സ്വന്തം സര്‍ക്കാരിന്റെ തന്നെ 2017 ലെ Annual Vital Statistics CÂ TFR (Total Fertility Rate)ന്റെ കണക്കുകള്‍ ശ്രദ്ധിക്കണം. 

കളവു പറയുന്നവര്‍ക്ക് കണക്കുകള്‍ അവതരിപ്പിക്കാമെന്നും നെബു ജോണ്‍ ചെയ്യുന്നതത് അതാണെന്നും സെന്‍കുമാര്‍ വിമര്‍ശിച്ചു. 54.3 ശതമാനമുണ്ടായിരുന്ന ഹിന്ദുക്കളുടെ മരണനിരക്ക് 60 ശതമാനത്തില്‍ കൂടുതലായി എന്നതും അവരുടെ Live birth rate 41.8 ശതമാനമാണെന്നതും ജനസംഖ്യാ വര്‍ദ്ധനവിനെ ഏറ്റവുമധികം ബാധിക്കുന്ന ഒന്നാണ്. 26.56 ഉള്ള മുസ്ലിം ജനസംഖ്യയിലുള്ള മരണനിരക്ക് 19.27 ശതമാനമാണ് 2016 ഇല്‍ കാണിച്ചിരിക്കുന്നത്. 2017ല്‍ ഇത് മറച്ചുവെച്ചിരുന്നെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു. 

കണക്കുകള്‍ അവതരിപ്പിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത് ജനസംഖ്യ വര്‍ദ്ധനവ് എന്നത് ജനനത്തിന്റെയും മരണത്തിന്റെയും സംഖ്യകള്‍ തമ്മിലുള്ള വ്യത്യാസമാണ് എന്നതാണ്. അതുകൊണ്ടായിരിക്കാം മരണനിരക്കിനെപ്പറ്റി നെബു ജോണ്‍ ഒരക്ഷരം പോലും എഴുതാതിരുന്നത്. 2017 മുതല്‍ ഈ റിപ്പോര്‍ട്ടുകള്‍ പ്രിന്റ് ചെയ്തപ്പോള്‍ എന്തിനാണ് ഈ പട്ടികകള്‍ അപ്രത്യക്ഷമാക്കി എന്നതുകൂടി തോമസ് ഐസക് ഉത്തരം പറയണമെന്ന് സെന്‍കുമാര്‍ വിമര്‍ശിച്ചു. 

നേരത്തെ ജനസംഖ്യാക്കണക്കുകളെ വികലമായിട്ടാണ് സെന്‍കുമാര്‍ വ്യാഖ്യാനിച്ചതെന്ന് ആരോപണമുന്നയിച്ച തോമസ് ഐസക്ക് ഇതിനുള്ള മുന്‍ ഡിജിപിയുടെ മറുപടി അറിയാന്‍ കൗതുകപൂര്‍വ്വം കാത്തിരിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. എന്തായാലും ചുട്ടമറുപടി തന്നെ നല്‍കി സെന്‍കുമാര്‍ ധനമന്ത്രിയുടെ വായടപ്പിച്ചു!

സെന്‍കുമാറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:-

ഡോ.തോമസ് ഐസക് - കണക്കുകള്‍ കാര്യം പറയുന്നു, നെബു ജോണ്‍ എബ്രഹാം - കണക്കുകളെ മറയ്ക്കുന്നു, കേരളാ സര്‍ക്കാരും - കണക്കുകളെ ഭയപ്പെടുന്നു.

ഡോ.തോമസ് ഐസക് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍, നെബു ജോണ്‍ എബ്രഹാം എന്നയാളുടെ കണക്കുകള്‍ ഉദ്ധരിച്ച് ജനസംഖ്യാ വര്‍ദ്ധനവ് സംബന്ധിച്ച സെന്‍കുമാര്‍ നല്‍കിയ കണക്കുകള്‍ വര്‍ഗീയത വളര്‍ത്താന്‍ മാത്രമാണ്, ആ കണക്കുകള്‍ തെറ്റാണ് എന്ന് സമര്‍ത്ഥിക്കാന്‍ ഒരു ശ്രമം നടത്തി കണ്ടു. നെബു ജോണ്‍ എബ്രഹാം എന്ന വ്യക്തിയെപ്പറ്റി എനിക്കറിയില്ല. പക്ഷേ, കേരളാ സര്‍ക്കാരിന്റെ Annual Vital Statistics 2017 Highlights ഇല്‍ പറയുന്ന ഒരു കാര്യം ശ്രദ്ധിക്കേണ്ടതാണ്. 'there is a marginal increase in the Total Fertility Rate (TFR) to 1.76 in 2017 from 1.75 in 2016' ആരുടെ ഫെര്‍ട്ടിലിറ്റി നിരക്ക് കൂടിയതു കൊണ്ടാണ് കേരളത്തിന്റെ ഫെര്‍ട്ടിലിറ്റി നിരക്ക് 1.75 ല്‍ നിന്നും 1.76 ആയത്?? 

അതുപോലെ മരണനിരക്കിനെപ്പറ്റി യാതൊന്നും നെബു ജോണ്‍ എബ്രഹാം മിണ്ടുന്നേയില്ല. അതെന്താണ്? മരണനിരക്കും, ജനന നിരക്കും തമ്മിലുള്ള വ്യത്യാസമല്ലേ ജനസംഖ്യാ വര്‍ദ്ധനവിന് കാരണമാകുന്നത്? മറ്റൊരു പ്രധാന കാര്യം, മതാടിസ്ഥാനത്തിലുള്ള ലൈവ് ജനന നിരക്ക് പട്ടിക 2.7.1 എന്നത് 2017 ല്‍ ഇല്ലാതാക്കി എന്നു പറഞ്ഞാല്‍ അതിന്റെ ഉദ്ദേശമെന്താണ്? അത് ആദ്യം പ്രസിദ്ധീകരിച്ച സമയം അത് ഇന്റര്‍നെറ്റില്‍ ലഭ്യമായിരുന്നു. ഞാന്‍ അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് വെച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ്.

2015ല്‍ ഹിന്ദു total live കള്‍ ഉണ്ടായത് 2,21,220 ഹിന്ദുവായിരുന്നുവെങ്കില്‍ 2017 ആയപ്പോഴെയ്ക്കും 2,10,071 (41.71) ആണ്. ഇത് മുസ്ലീം വിഭാഗത്തിന്റെത് 2015ല്‍ 2,13,865 ആയിരുന്നെങ്കില്‍ 2016ല്‍ 2,16,525 (43) ആണ്. ഇതില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റെതാകട്ടെ 2015ല്‍ 79,565 ആയിരുന്നത് 2016ല്‍ 75,375 (14.96) ആയി കുറഞ്ഞിട്ടുണ്ട്. ക്രിസ്ത്യന്‍ വിഭാഗത്തില്‍ ജനന നിരക്ക് കുറയുന്നു എന്നു തന്നെയാണ് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുള്ളത്. മാര്‍ത്തോമ്മാ വിഭാഗത്തില്‍ 25 ശതമാനം ജനസംഖ്യ 60 വയസിനു മുകളില്‍ ഉള്ളവരാണ് എന്നുപോലും ഞാന്‍ എഴുതിയിട്ടുണ്ട്. ഇതിന്റെ പഠനങ്ങള്‍ നിരവധിയുണ്ട്. ഡോ.തോമസ് ഐസക് ഉണ്ടായിരുന്ന സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസില്‍ തന്നെ ശ്രീ.കെ.സി.സഖറിയായുടെയും അതുപോലുള്ള നിരവധി പഠനങ്ങളും സിഡിഎസില്‍ ലഭ്യമാണ്. അതുകൊണ്ട് 2011ല്‍ 54.73 ശതമാനം ഉണ്ടായിരുന്ന ഹിന്ദു live berth 100 കുട്ടികള്‍ക്ക് ഇപ്പോള്‍ 41.71 ശതമാനമാണ് എന്ന് പറയുന്നത് സെന്‍കുമാറിന്റെ കണക്കല്ല.

കേരള സര്‍ക്കാരിന്റെ Annual Vital Statistics നിന്നുള്ള കണക്കാണ്. 2011ല്‍ 26.56 ശതമാനം എന്ന് കണക്കാക്കിയിരുന്ന മുസ്ലീം വിഭാഗത്തിന് 43 ശതമാനമാണ് Number of live berth എന്നത് കേരളാ സര്‍ക്കാരിന്റെ കണക്ക് തന്നെയാണ്. 18.38 ശതമാനമുണ്ടായിരുന്ന ക്രിസ്ത്യന്‍ വിഭാഗം 2017ല്‍ 14.96 ശതമാനമാണ് live berth എന്നു പറയുന്നതും ഇതേ സര്‍ക്കാര്‍ കണക്കുകള്‍ തന്നെയാണ്. സെന്‍കുമാര്‍ പുലമ്പുന്ന ഏതെങ്കിലും കണക്കല്ല അത്.

ഈ കണക്കുകള്‍ മറച്ചുവെയ്ക്കാനല്ലെങ്കില്‍ Annual Vital Statistics ല്‍ 2017ലെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍ എന്തുകൊണ്ടാണ് പട്ടിക 2.7.1 അപ്രത്യക്ഷമായത്? അതുപോലെ പട്ടിക 3.5.2 Percentage Distribution of deaths by religion and sex 2015 ഉം, പട്ടിക 3.5.2 2016 ലെ കണക്കും നോക്കുക. എന്നാല്‍ ഈ കണക്കുകള്‍ 2017ലെ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ടില്‍ നിന്നു തന്നെ അപ്രത്യക്ഷമാക്കിയിരിക്കുകയാണ്. ശതമാനത്തില്‍ മാത്രമല്ല, Absolute Number ലും ഹിന്ദുക്കളും, 

ക്രിസ്ത്യാനികളും ജനസംഖ്യയില്‍ കുറഞ്ഞു വരുന്നുവെന്നത് സര്‍ക്കാര്‍ തന്നെ പുറത്തിറക്കിയ Annual Vital Statistics 2015, 2016, 2017 വര്‍ഷത്തില്‍ (2017 വര്‍ഷത്തേത് ഇന്റര്‍നെറ്റില്‍ ലഭ്യമായിരുന്നു. ഇപ്പോള്‍ ലഭ്യമല്ല. റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ ഈ പട്ടികകള്‍ അപ്രത്യക്ഷമായിട്ടുണ്ട്) നിന്നും വളരെ വ്യക്തമാണ്. മരണനിരക്കുകളും ശ്രദ്ധിക്കുക.

അതിന്റെ Absolute Number കളും ശ്രദ്ധിക്കുക. അപ്പോള്‍ ഇത്തരം കണക്കുകള്‍ ഒന്നും ശ്രദ്ധിക്കാതെ, തെറ്റായ TFR (Total Fertility Rate) പോലും 2017ല്‍ കൂടി എന്ന വസ്തുത പോലും മറച്ചുവെച്ച് 2017 ലെ റിപ്പോര്‍ട്ടില്‍ ഈ പട്ടികകള്‍ തന്നെ അപ്രത്യക്ഷമാക്കി എന്താണ് സര്‍ക്കാര്‍ ചെയ്യുന്നത്? അത് നെബു ജോണ്‍ എബ്രഹാം പോലുള്ളവര്‍ക്ക് സഹായകരമായി, സെന്‍കുമാറിനൊന്നും ഇത്തരം കണക്കുകള്‍ ലഭ്യമല്ലാതാക്കുക എന്നതാണ് ഉദ്ദേശം. മാത്രമല്ല, ഒരു സമൂഹത്തിന്റെ ഇപ്പോഴുള്ള ശതമാനത്തില്‍ നിന്നും വളരെ കുറവായി ജനന നിരക്ക് മാറിയാല്‍ ആ സമൂഹത്തിന്റെ ജനസംഖ്യ വളരെ പെട്ടെന്ന് കുറഞ്ഞു വരും എന്നത് ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. ഹിന്ദു-ക്രിസ്ത്യന്‍ സമൂഹത്തില്‍ ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് സിഡിഎസ് നടത്തിയ പഠനങ്ങളിലും വളരെ വ്യക്തമാണ്. ശ്രീ.ടി.എന്‍.കൃഷ്ണന്റെ 'Demographic Transition In Kerala' എന്ന ലേഖനവും വായിക്കുക.

54 ശതമാനമുള്ള ഹിന്ദുക്കളില്‍ 60 ശതമാനം മരണനിരക്കും, 18 ശതമാനമുള്ള ക്രിസ്ത്യന്‍ വിഭാഗത്തില്‍ 20 ശതമാനം മരണനിരക്കും വരുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് അവരില്‍ നല്ലൊരു വിഭാഗവും ഉയര്‍ന്ന age group ല്‍ ആണെന്നതാണ്. അതിന്റെ അര്‍ത്ഥം അവരുടെ ഫെര്‍ട്ടിലിറ്റി നിരക്കും അതനുസരിച്ച് കുറവായി കൊണ്ടിരിക്കും എന്നതാണ്. ഇതില്‍ നിന്നു തന്നെ വ്യക്തമാണല്ലോ ജനസംഖ്യയുടെ വിവിധ സമുദായങ്ങളുടെ കേരളത്തിലുള്ള വര്‍ദ്ധനവും, കുറവുമെല്ലാം.

നെബു ജോണ്‍ എബ്രഹാം എന്തൊക്കെ എഴുതിയാലും അതിനെ ആസ്പദമാക്കി സെന്‍കുമാറിനെപ്പറ്റി പ്രസ്താവന നടത്തുന്നതിനു മുന്‍പ് ഡോ. തോമസ് ഐസക് സ്വന്തം സര്‍ക്കാര്‍ തയ്യാറാക്കിയ 2017 ലെ Annual Vital Statistics ഇല്‍ TFR (Total Fertility Rate) കൂടിയത് ഒന്നാം പേജില്‍ തന്നെ 9 മാത്തെ ഇനമായി കൊടുത്തിരിക്കുന്നതും 3 ആം പേജില്‍ അതിന്റെ Age Sex Structure കൊടുത്തിരിക്കുന്നതും അതില്‍ തന്നെ Fertility Indicators കൊടുത്തിരിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്. എന്തുകൊണ്ട് 2017 ലെ Annual Vital Statistics ല്‍ അതുവരെ തുടര്‍ന്നു വന്നിരുന്ന 2.7.1 എന്ന പട്ടിക യും 3.5.2 എന്ന പട്ടികയും നിര്‍ത്തി കളഞ്ഞത് എന്നു കൂടി ബഹുമാനപ്പെട്ട ഡോ. തോമസ് ഐസക് വിശദീകരിക്കുന്നത് നന്നായിരിക്കും.

പിന്നെ നെബു ജോണ്‍ എബ്രഹാമിനോട് എനിക്ക് പറയാനുള്ളത് ഇതാണ് - കണക്കുകള്‍ കളവു പറയാറില്ല, പക്ഷെ കളവു പറയുന്നവര്‍ക്ക് കണക്കുകള്‍ അവതരിപ്പിക്കാം.അത് തന്നെയാണ് നെബു ജോണ്‍ എബ്രഹാം ചെയ്യുന്നത്. കാരണം, 54.3 ശതമാനമുണ്ടായിരുന്ന ഹിന്ദുക്കളുടെ മരണനിരക്ക് 60 ശതമാനത്തില്‍ കൂടുതലായി എന്നതും അവരുടെ Live birth rate 41.8 ശതമാനമാണെന്നും ജനസംഖ്യാ വര്‍ദ്ധനവിനെ ഏറ്റവുമധികം ബാധിക്കുന്ന ഒന്നാണ്. 26.56 ഉള്ള മുസ്ലിം ജനസംഖ്യയിലുള്ള മരണനിരക്ക് 19.27 ശതമാനമാണ് 2016 ഇല്‍ കാണിച്ചിരിക്കുന്നത്. 2017 ഇല്‍ ഇത് മറച്ചുവെച്ചിരിക്കുന്നു.

നെബു ജോണ്‍ എബ്രഹാം കണക്കുകള്‍ അവതരിപ്പിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത് ജനസംഖ്യ വര്‍ദ്ധനവ് എന്നത് ജനനത്തിന്റെയും മരണത്തിന്റെയും സംഖ്യകള്‍ തമ്മിലുള്ള വ്യത്യാസമാണ് എന്നതാണ്.അതുകൊണ്ടായിരിക്കാം മരണനിരക്കിനെപ്പറ്റി നെബു ജോണ്‍ എബ്രഹാം ഒരക്ഷരം പോലും എഴുതാതിരുന്നത്.

ഡോ തോമസ് ഐസക് ഇതേറ്റുപിടിക്കുമ്പോള്‍ ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങളെങ്കിലും ശ്രദ്ധിക്കണമായിരുന്നു.2017 മുതല്‍ ഈ റിപ്പോര്‍ട്ടുകള്‍ പ്രിന്റ് ചെയ്തപ്പോള്‍ എന്തിനാണ് ഈ പട്ടികകള്‍ അപ്രത്യക്ഷമാക്കി എന്നതുകൂടി ഡോ തോമസ് ഐസക് ഉത്തരം പറയേണ്ടതാണ്.

2017 ലെ Annual Vital statistics report ഇല്‍ പട്ടിക 2.7.1 ഉം 3.5.2 ഉം ഒഴിവാക്കിയെങ്കിലും നെബു ജോണ്‍ എബ്രഹാമിന് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആ റിപ്പോര്‍ട്ടിലെ പേജ് 84 ഇല്‍ തുടങ്ങുന്ന പട്ടിക B.14 പഠിക്കുക.ഡോ തോമസ് ഐസക്കിനും ഇത് ചെയ്യാവുന്നതാണ്. എന്നിട്ടുമതി സെന്‍കുമാര്‍ വര്‍ഗീയനാണോ സ്വര്‍ഗീയനാണോ എന്ന് തീരുമാനിക്കേണ്ടത്. 2018 മുതല്‍ വരുന്ന Annual Vital Statistics റിപോര്‍ട്ടില്‍ പട്ടിക ബി.14 ഉം അപ്രത്യക്ഷമാകുമെന്നു പ്രതീക്ഷിക്കാം.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.