ഫല്‍ഗുനന്‍ ശമ്പളം വാങ്ങുന്നത് 'എകെജി സെന്ററില്‍' നിന്നാണോ? അധ്യാപകനോ പ്രിന്‍സിപ്പലോ ആയിരുന്നെങ്കില്‍ എല്ലാ കൊടിമരങ്ങളും ഒരു പോലെ മാറ്റുമായിരുന്നു; കൊടി തിരിച്ചു നാട്ടിയത് ധീരതയെന്ന് സെന്‍കുമാര്‍

Thursday 18 July 2019 7:54 pm IST
കോളേജിലെ എസ്എഫ്‌ഐ നേതാവ് ഫല്‍ഗുനനായിരിക്കുമെന്നും അക്രമം കാണിക്കുന്ന ഒരു എസ്എഫ്‌ഐ നേതാവായി ഇയാളെ മറ്റ് വിദ്യാര്‍ത്ഥികള്‍ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: സിപിഎമ്മിന്റെ രാഷ്ട്രീയ അടിമയായ തലശേരി ബ്രണ്ണന്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഫല്‍ഗുനന് 'എകെജി സെന്ററില്‍' നിന്നാണോ ശബളമെന്നും അധ്യാപകനോ പ്രിന്‍സിപ്പലോ ആയിരുന്നെങ്കില്‍ എല്ലാ കൊടിമരങ്ങളും ഒരു പോലെ മാറ്റുമായിരുന്നെന്നും മുന്‍ ഡിജിപി ടിപി. സെന്‍കുമാര്‍. 

കോളേജിലെ എസ്എഫ്‌ഐ നേതാവ് ഫല്‍ഗുനനായിരിക്കുമെന്നും അക്രമം കാണിക്കുന്ന ഒരു എസ്എഫ്‌ഐ നേതാവായി ഇയാളെ മറ്റ് വിദ്യാര്‍ത്ഥികള്‍ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

പുല്ലു പറിക്കുന്നവരുടെ ജോലി പോലെ പ്രിന്‍സിപ്പലിന്റെ സ്ഥിരം ജോലി കൊടി പറക്കല്‍ ആകുമോ എന്ന് ഫല്‍ഗുനന്റെ ചെയ്തിയെ പരിഹസിച്ച സെന്‍കുമാര്‍ തുല്യ നീതി വേണമെന്നും പ്രിന്‍സിപ്പല്‍ സാറിനെ ഓര്‍മിപ്പിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.