സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബസ്‌കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ച് സേവാഭാരതി; സിപിഎമ്മിന്റെ നിര്‍ദേശത്തില്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റി പൊതുമരാമത്ത്; പ്രതിഷേധവുമായി നാട്ടുകാര്‍

Monday 2 December 2019 9:26 pm IST

കോന്നി: സേവാഭാരതി നിര്‍മ്മിച്ച ബസ്‌കാത്തിരിപ്പു കേന്ദ്രം സിപിഎം ഒത്താശയോടെ പൊതുമരാമത്ത് വകുപ്പ് പൊളിച്ചുമാറ്റി. പ്രമാടം നേതാജി സ്‌കൂളിന് മുന്‍വശത്തായി സേവാഭാരതി പണികഴിപ്പിച്ച കാത്തിരുപ്പു കേന്ദ്രമാണ് ഇന്നലെ പുലര്‍ച്ചെ മണ്ണുമാന്തി ഉപയോഗിച്ച് നീക്കം ചെയ്തത്. സിപിഎം പ്രാദേശിക നേതാക്കളുടെ  നിര്‍ദ്ദേശാനുസരണം ചില ഉദ്യോഗസ്ഥരാണ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുമാറ്റിയത്. മുന്ന് മാസം മുന്‍പാണ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിച്ചത്. 

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ അനുഗ്രഹമായിരുന്നു ഇത്. എന്നാല്‍ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി സിപിഎം അന്ന് മുതല്‍ ഇത് പൊളിച്ചുമാറ്റാന്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിച്ചിരുന്നു. ഇതറിഞ്ഞ് സേവാഭാരതി പ്രവര്‍ത്തകര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. നേതാജി സകൂളിലെ കുട്ടികള്‍ക്ക് വലിയ സഹായമായിരുന്ന കാത്തിരുപ്പു കേന്ദ്രം പൊളിച്ചത് നാട്ടില്‍ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. സിപിഎം ഉദ്യോഗസ്ഥ ഗൂഡാലോചനയില്‍ വ്യക്തമായ അജണ്ടയോടെയാണ് കാത്തിരിപ്പു കേന്ദ്രം നീക്കം ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.