ഉത്പ്പന്നശേഖരണവുമായി സേവാഭാരതി

Tuesday 13 August 2019 3:25 pm IST

ചെങ്ങന്നൂര്‍: സേവാഭാരതി ചെങ്ങന്നൂര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ചെങ്ങന്നൂര്‍ ടൗണില്‍ വടക്കന്‍കേരളത്തിലെ പ്രളയബാധിതര്‍ക്കായി ഉത്പ്പന്നശേഖരണം ആരംഭിച്ചു. 

ഉല്‍പ്പന്ന ശേഖരണത്തിന്റെ ഉദ്ഘാടനം കേരളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാനും നഗരസഭാ കൗണ്‍സിലറുമായ രാജന്‍ കണ്ണാട്ട് ഒരുചാക്ക് അരി നല്‍കി നിര്‍വ്വഹിച്ചു. 

ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് ഒ.കെ. അനില്‍കുമാര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം. വി ഗോപകുമാര്‍, ഖണ്ഡ് സേവാപ്രമുഖ് ബി. ജയകുമാര്‍, സേവാഭാരതി ജനറല്‍ സെക്രട്ടറി ഗിരീഷ് നടരാജന്‍, സജു ഇടക്കല്ലില്‍, പ്രമോദ് കാരയ്ക്കാട്, വിഷ്ണു പ്രസാദ്, അനൂപ്, എസ്. വി പ്രസാദ്, അനീഷ് മുളക്കുഴ, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബി. ജയകുമാര്‍, സുധാമണി, ശ്രീദേവി ബാലകൃഷ്ണന്‍, ഭാര്‍ഗവി എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.