ഫോര്‍ട്ട്‌വര്‍ത്തില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഏഴ് സായുധ കവര്‍ച്ച, മോഷ്ടാക്കൾക്കായി പോലീസ് അന്വേഷണം തുടങ്ങി

Friday 24 January 2020 3:50 pm IST

ഫോര്‍ട്ട്‌വര്‍ത്ത്: മുന്ന് മണിക്കൂറിനുള്ളില്‍ തോക്കുമായി ഏഴ് കടകള്‍ കവര്‍ച്ച ചെയ്തു. രണ്ടു പേരടങ്ങുന്ന മോഷണ സംഘത്തെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇവര്‍ അപകടകാരികളാണെന്ന് പോലീസ് പറഞ്ഞു.  

കറുത്ത തുണി കൊണ്ട് തലമറച്ച്, റിവോള്‍വറുമായി ഒരാള്‍ കടയില്‍കടന്ന് തോക്കുചൂണ്ടി പണം കവരുമ്പോള്‍ മറ്റേയാള്‍ പിങ്ക് നിറമുള്ള തുണി ഉപയോഗിച്ച് തല മറച്ച് കടയുടെ വാതിലിനു മുമ്പില്‍ സ്ഥിതിഗതികള്‍ വീക്ഷിച്ചു നില്‍ക്കുകയും ചെയ്യുന്നതാണ് ഇവരുടെ പതിവെന്ന് പോലീസ് പറഞ്ഞു. 

ഇത് അര്‍ദ്ധ രാത്രിയിലുള്ള കവര്‍ച്ചയല്ലെന്നും, വൈകിട്ട് ആളുകള്‍ ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോകുന്ന സമയത്താണ് മോഷണം നടത്തുന്നതെന്നും ഫോര്‍ട്ട്‌വര്‍ത്ത് പോലീസ് ഡിറ്റക്ര്‌റീവ് ബ്രയാന്‍ റയന്‍സ് ഫോര്‍ഡ് പറഞ്ഞു.

ജനുവരി 20 തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് ഹാസിലറ്റില്‍ തുടങ്ങിയ കവര്‍ച്ച മൂന്ന് മണിക്കൂറിന് ശേഷം സൗത്ത് ഫോര്‍ട്ട്‌വര്‍ത്തിലാണ് സമാപിച്ചത്. കവര്‍ച്ചക്കാര്‍ സ്റ്റോര്‍ ജീവനക്കാരെ ഉപദ്രവിക്കുന്നില്ലെന്നും, 2000 ഡോളറും, സിഗററ്റും, ലോട്ടറി ടിക്കറ്റുമാണ് ഇവര്‍ ഇവിടെ നിന്നും ആവശ്യപ്പെട്ടു വാങ്ങുന്നത്. 

ഇവരെ കുറിച്ചുള്ള വിവരം ലഭിക്കുന്നവര്‍ പോലീസിനെ വിളിച്ചറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.