കുസാറ്റിലും യൂണിവേഴ്‌സിറ്റി കോളെജ് മോഡല്‍ എസ്എഫ്‌ഐ ഗുണ്ടായിസം; വിദ്യാര്‍ഥിയെ കാറിടിച്ചു വീഴ്ത്തി തല അടിച്ചു പൊട്ടിച്ചു; യൂണിറ്റ് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരേ വന്‍ പ്രതിഷേധം

Monday 20 January 2020 11:33 am IST

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജ് മോഡല്‍ എസ്എഫ്‌ഐ ഗൂണ്ടായിസം. വിദ്യാര്‍ഥിയെ കാറിടിച്ചു വീഴത്തി കമ്പിവടി ഉപയോഗിച്ച് തല അടിച്ചു പൊട്ടിച്ചു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി രാഹുല്‍ പേരാളം, പ്രസിഡന്റ് പ്രജിത്ത് കെ. ബാബു എന്നിവരാണ് ആക്രമണം നടത്തിയത്. ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ഥി ആസില്‍ അബൂബക്കറിനെതിരായാണു ക്രൂരമായ ആക്രമണം നടത്തിയത്. ഇന്നലെ രാത്രി ആസില്‍ കോളെജില്‍ നിന്നു പുറത്തുവരുന്നതും കാത്തിരുന്ന പ്രതികള്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം തലയ്ക്കടിക്കുകായിരുന്നു. വഴിയരുകില്‍ കിടന്ന ആസിലിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇന്നു രാവിലെ സംഭവം പുറത്തുവന്നതോടെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് രാഹുല്‍ പേരാളം, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി പ്രജിത്ത് കെ. ബാബു എന്നിവരെ കോളെജില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരടക്കം രംഗത്തുവ. പെണ്‍കുട്ടികള്‍ അടക്കം കോളെജിനു പുറത്ത് ഉപരോധിക്കുകയാണ്. ഒരു മാസം മുന്‍പ് കോളെജില്‍ നടന്ന വാക്കുതര്‍ക്കത്തിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഗുരുതരമായി പരുക്കേറ്റ ആദില്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.