ഭാര്യ മരിക്കുമെന്ന് അലറിയിട്ടും ദയയില്ല; ഗുരുതരാവസ്ഥയിലായ സ്ത്രീയെ ആശുപത്രിയിലെത്തിക്കാനുള്ള ആംബുലന്‍സ് കടത്തി വിടാതെ ഷഹീന്‍ ബാഗ് പ്രക്ഷോഭകരുടെ കാടത്തം

Wednesday 29 January 2020 2:38 pm IST
ശ്വാസം തടസം നേരിട്ട് ഗുരുതരവസ്ഥയിലായ 44 വയസുകാരി മായാവതിയെന്ന സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് വേണ്ടി എത്തിയ ആംബുലന്‍സാണ് പ്രക്ഷോഭകര്‍ കടത്തി വിടാഞ്ഞത്.

ന്യൂദല്‍ഹി: ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാനെത്തിയ ആംബുലന്‍സ് കടത്തി വിടാതെ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷഹീന്‍ ബാഗിലെ പ്രക്ഷോഭകരുടെ കാടത്തം.

ശ്വാസം തടസം നേരിട്ട് ഗുരുതരവസ്ഥയിലായ 44 വയസുകാരി മായാവതിയെന്ന സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് വേണ്ടി എത്തിയ ആംബുലന്‍സാണ് പ്രക്ഷോഭകര്‍ കടത്തി വിടാഞ്ഞത്. ഇവരുടെ ഭര്‍ത്താവ് ദേവതാ പ്രസാദ് മൗര്യ ആംബുലന്‍സ് ഡ്രൈവറോട് വേഗം വരാനും അല്ലാത്തപക്ഷം തന്റെ ഭാര്യ ഉടന്‍ മരിക്കുമെന്നും അലറി വിളിച്ച് കരയുന്നുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ചെവി കൊള്ളാതെ പ്രക്ഷോഭകര്‍ ആംബുലന്‍സ് കടത്തി വിടാന്‍ തയാറായില്ല.

ശനിയാഴ്ച മുതല്‍ ഭാര്യക്ക് ശ്വാസ തടസം നേരിടുന്നുണ്ടെന്ന് ദേവതാ പ്രസാദ് പറയുന്നു. എന്തെങ്കിലും എന്റെ ഭാര്യക്ക് സംഭവിച്ചാല്‍ അതിന് ഉത്തരാവാദികള്‍ ഷഹീന്‍ ബാഗിലെ പൗരത്വ വിരുദ്ധ പ്രക്ഷോഭകരാണെന്ന് ദേവതാ പ്രസാദ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആംബുലന്‍സ് കടത്തി വിടാത്തതിനെ തുടര്‍ന്ന് ദേവതാ പ്രസാദ് ഓട്ടോയിലാണ് ഭാര്യയെ ആശുപത്രിയിലെത്തിച്ചത്. ദല്‍ഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് മായാവതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.