സോഷ്യല്‍ മീഡിയയിലെ ഈ ചിത്രം വയനാട്ടിലെ രാത്രിയാത്രാ സമരത്തിന്റേത്; ഷെഹ്‌ലയുടെ വാര്‍ത്തകള്‍ തമസ്‌കരിക്കാനുള്ള ആസൂത്രിത ശ്രമത്തില്‍ വീഴരുത്

Friday 22 November 2019 5:40 pm IST

വയനാട്: ഷെഹ്ല ഷെറിന്റെ മരണത്തിന്റെ വാര്‍ത്തകള്‍ തമസ്‌കരിക്കാന്‍ മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും ആസൂത്രിതശ്രമം. ഷെഹ്ലയുടെ മരണത്തിനേക്കാള്‍ വാര്‍ത്ത പ്രാധാന്യം  സഹപാഠിയുടെ ചിത്രങ്ങള്‍ക്ക് നല്‍കിയാണ് റിപ്പോര്‍ട്ടുകള്‍ വഴി തിരിച്ച് വിടാന്‍ ആസൂത്രിതശ്രമം നടക്കുന്നത്. ഷെഹ്ലയുടെ മരണത്തിന് കാരണമായ അനാസ്ഥകള്‍ എല്ലാം വഴിതിരിച്ച് വിടാനാണ് ഇത്തരമൊരു ശ്രമം നടക്കുന്നതെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്. 

ഷെഹ്ലയ്ക്ക് വേണ്ടി സമരം ചെയ്യുന്നതെന്ന പേരില്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ഒരു മിടുക്കി പെണ്‍കുട്ടിയുടെ  ചിത്രമാണ് ഇപ്പോള്‍  മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍, ബന്ദിപ്പൂര്‍-മൈസൂര്‍ ദേശീയപാതയില്‍ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിലെ ചിത്രമാണിത്.  ഷെഹ്ലയുടെ സഹപാഠികൂടിയാണ് ഈ പെണ്‍കുട്ടി. ഷെഹ്ല ഷെറിന്റെ മരണം എങ്ങനെയാണ് നടന്നതെന്ന് ഈ മിടുക്കികുട്ടിയാണ് മാധ്യമങ്ങളോട് പറഞ്ഞത്. 

എന്നാല്‍, തുടര്‍ന്ന് മാധ്യമങ്ങള്‍ ഈ പെണ്‍കുട്ടിയുടെ വാര്‍ത്തകള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. ഇതിനിടെ ഷെഹ്ല ഷെറിന്റെ വാര്‍ത്തകള്‍ മനഃപുര്‍വ്വം മാധ്യമങ്ങള്‍ തമസ്‌കരിക്കുകയും ചെയ്യുന്നുണ്ട്. പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാതിരിക്കാനാണ് ഇത്തരമൊരു ശ്രമം നടക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബന്ദിപ്പൂര്‍ രാത്രിയാത്രാനിരോധന സമരവുമായി ബന്ധപ്പെട്ട് ജോണ്‍സണ്‍ പട്ടവയല്‍ എന്ന ഫൊട്ടോഗ്രഫര്‍ പകര്‍ത്തിയ ചിത്രമാണിത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടികൊണ്ടിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.