'ഷെയ്ന്‍ കഞ്ചാവു വലിക്കുന്നുവെങ്കില്‍ ആദ്യം അറിയേണ്ടത് ഞാന്‍; അവന്‍ 22 വയസ് മാത്രം പ്രായമുള്ള കുട്ടി'; പ്രതികരണവുമായി മാതാവ്

Thursday 28 November 2019 3:45 pm IST

ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ പ്രതികരണവുമായി അമ്മ സുനില രംഗത്ത്. ഷെയ്ന്‍ കഞ്ചാവ് വലിച്ച് സംസാരിക്കുകയാണ് എന്നാണ് ചിലര്‍ പറയുന്നത്. അവന്‍ കഞ്ചാവു വലിക്കുന്നുവെങ്കില്‍ അത് ആദ്യം തിരിച്ചറിയേണ്ടതും അതില്‍ ഏറ്റവും വിഷമിക്കേണ്ടതും തിരുത്തേണ്ടതും ഞാന്‍ തന്നെയല്ലേ. അമ്മ എന്ന നിലയില്‍ എനിക്കല്ലേ ബാധ്യത. പക്ഷേ ആ ആരോപണം തീര്‍ത്തും തെറ്റാണ് എന്നെനിക്ക് അറിയാം. അതുകൊണ്ട് അത്തരം ആരോപണം എന്നെ ബാധിക്കുന്നില്ല. ഷെയ്ന്‍ അവന്റെ കരിയര്‍ നശിപ്പിക്കുന്നുവെന്നാണ് മറ്റൊരു പറച്ചില്‍. അവന്‍ എന്തിനാണ് സ്വന്തം കരിയര്‍ ഇല്ലാതെയാക്കുന്നതെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മാതാവ് പറഞ്ഞു.

പരസ്പരബന്ധമില്ലാത്ത വാക്കുകള്‍ പറഞ്ഞു ഷെയ്ന്‍ എന്നൊക്കെയാണ് ആരോപണം. അവന്‍ 22 വയസ്സ് മാത്രം പ്രായമുള്ള കുട്ടി.  നല്ല വിഷമത്തില്‍ സംസാരിക്കുമ്പോള്‍ നമ്മള്‍ പറയാന്‍ ഉദ്ദേശിച്ച വാക്കുകള്‍ ആയിരിക്കില്ല വരിക. എന്താണ് സത്യാവസ്ഥ എന്ന് അറിയാന്‍ സിനിമയില്‍ ഉളളവരോ ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നവരോ ശ്രമിച്ചിട്ടില്ലന്നും സുനില കുറ്റപ്പെടുത്തി.  ഷെയ്നിനെ കുറ്റം പറയുന്നവര്‍ എന്തുകൊണ്ടാണ് അവന്റെ കുടുംബത്തോട് നിജസ്ഥിതി അന്വേഷിക്കാത്തതെന്നും സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകളില്‍ ഒരിടത്തും വീട്ടുകാര്‍ക്ക് എന്താണു പറയാനുള്ളതെന്നു അന്വേഷിച്ചിട്ടുണ്ടോയെന്നും സുനില ചോദിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.