'നീതി എന്നാല്‍ പ്രതികാരമല്ല'; നീതി തല്‍ക്ഷണം സംഭവിക്കില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ

Saturday 7 December 2019 4:05 pm IST

ന്യൂദല്‍ഹി: നീതി എന്നാല്‍ പ്രതികാരമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. നീതി പ്രതികാരമായാല്‍ അതിന്റെ സ്വഭാവം മാറുമെന്നും അദേഹം പറഞ്ഞു. നീതി തല്‍ക്ഷണം സംഭവിക്കില്ല. ജാധ്പുരില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. തെലങ്കാനയില്‍ മൃഗഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്ന പ്രതികളെ പോലീസ് വെടിവെച്ചു കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിര്‍ണായകമായ ഈ പരാമര്‍ശം. 

പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ ഒരു ദയാ ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്ന് പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഇന്നശല വ്യക്തമാക്കിയിരുന്നു. ബാലപീഡകരോട് കരുണ കാണിക്കരുത്. ഇത്തരത്തിലുള്ള അപേക്ഷകള്‍ ഉപേക്ഷിക്കുകയാണ് വേണ്ടെതെന്ന് അദേഹം പറഞ്ഞു. പോക്സോ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന പ്രതികള്‍ക്ക് ശിക്ഷാ ഇളവുകള്‍ അനുവദിക്കരുത്.

ഇവര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിക്കാനുള്ള അവകാശം പുനഃപരിശോധിക്കണമെന്നും അദേഹം പറഞ്ഞു. ഈ അവകാശം പാര്‍ലമെന്റാണ് പുനഃപരിശോധിക്കേണ്ടത്. ഡല്‍ഹിയിലെ ഒരു ചടങ്ങില്‍ സംസാരിക്കുമ്പേഴാണ് അദേഹം ഇക്കാര്യം പറഞ്ഞത്. 2012 നിര്‍ഭയ കൊലപാതകക്കേസില്‍ പ്രതികളിലൊരാള്‍ സമര്‍പ്പിച്ച ദയാ ഹര്‍ജി പരിഗണിക്കുന്ന സമയത്താണ് രാഷ്ട്രപതി നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. 

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.