ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ജന്മഭൂമിയും

Saturday 2 November 2019 1:17 pm IST

 ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ ജന്മഭൂമി സ്റ്റാള്‍ സി.വി. ആനന്ദബോസ് ഐഎഎസ് ഉദ്ഘാടനം ചെയ്യുന്നു

ഷാര്‍ജ: മുപ്പത്തെട്ടാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ ജന്മഭൂമിയും. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കഴിഞ്ഞ ദിവസമാണ് പുസ്തകമേള ഉദ്ഘാടനം ചെയ്തത്. 

പ്രദര്‍ശന നഗരിയിലെ ഏഴാം നമ്പര്‍ ഹാളിലെ 19-ാം നമ്പര്‍ സ്റ്റാളാണ് ജന്മഭൂമിയുടേത്. ജന്മഭൂമി സ്റ്റാള്‍ സി.വി. ആനന്ദബോസ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. എണ്‍പത്തൊന്ന് രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ പ്രസാധകരാണ് ഇക്കുറി പങ്കെടുക്കുന്നത്. 

മേളയില്‍ നിന്ന് വാങ്ങുന്ന പുസ്തകങ്ങള്‍ക്കെല്ലാം ഇരുപത്തഞ്ച് ശതമാനം വിലക്കിഴിവുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായ ഷാര്‍ജ പുസ്തകമേള ഒന്‍പതിന് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.