അയോധ്യ സന്ദര്‍ശനം: ഉദ്ധവിനൊപ്പം പോകാന്‍ രാഹുലിനെയും ക്ഷണിച്ച് സഞ്ജയ് റാവത്ത്; ക്ഷണം സ്വീകരിച്ചാലും ഇല്ലെങ്കിലും തിരിച്ചടി; കോണ്‍ഗ്രസിനെ വെട്ടിലാക്കി ശിവസേന

Wednesday 22 January 2020 9:19 pm IST

ന്യൂദല്‍ഹി: അയോധ്യ സന്ദര്‍ശനത്തിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കൊപ്പം പോകാന്‍ രാഹുല്‍ ഗാന്ധിയും ക്ഷണിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. നിരവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള കോണ്‍ഗ്രസ് നേതാവ് അയോധ്യ സന്ദര്‍ശിക്കാനും ഒപ്പം വരണമെന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധിയെ റാവത്ത് ക്ഷണിച്ചിരിക്കുന്നത്. ശിവസേനയുടെ ക്ഷണത്തോടെ വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

ക്ഷണം സ്വീകരിച്ചാല്‍ കോണ്‍ഗ്രസ് ഇതുവരെ കൈക്കൊണ്ട നിലപാടിന് വിരുദ്ധമാവും ഇത്. ഒപ്പം മുസ്ലിം ലീഗ് ഉള്‍പ്പെടെ ഉള്ള പാര്‍ട്ടികളില്‍ നിന്നും വിമര്‍ശനം ഏല്‍ക്കേണ്ടി വരും. നിഷേധിച്ചാല്‍ ഒപ്പം നില്‍ക്കുന്ന ഹിന്ദു വിശ്വാസികളില്‍ തീരുമാനത്തിനെതിരെ എതിര്‍പ്പ് ഉയരും. എന്തായാലും ഉദ്ധവ് താക്കറെയുടെ ക്ഷണം വലിയ വെല്ലുവിളിയാണ് രാഹുലിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായിട്ടില്ല.

പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായ പരാമര്‍ശങ്ങള്‍ നടത്തിയ ശിവസേന നേതാക്കളെ പരസ്യമായി കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. ഇതിനിടയിലാണ് അയോധ്യ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ശിവസേനയുടെ ക്ഷണം ലഭിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.