വേഷംകെട്ടുമായി പിണറായിയും പാർട്ടിയും ശബരിമലയിലേക്കു വന്നാല്‍ വിവരമറിയും: ശോഭാസുരേന്ദ്രന്‍

Thursday 14 November 2019 1:38 pm IST

കൊച്ചി: വേഷംകെട്ടുമായി പിണറായിയും പാര്‍ട്ടിയും ശബരിമലയിലേക്കു വന്നാല്‍ വിവരമറിയുമെന്ന് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം ശോഭാ സുരേന്ദ്രന്‍. കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ എത്തിയവരെല്ലാം മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ആളുകളായിരുന്നു. ഇത്തരക്കാരല്ലാതെ വിശ്വാസിയായ ഒരു സ്ത്രീയും ശബരിമലയില്‍ എത്തിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

ശബരിമല യുവതീപ്രവേശന വിധി വിശാല ബെഞ്ചിന് കൈമാറിയത് ഭക്തരെ സംബന്ധിച്ച് ആശ്വാസകരമാണെന്നും ശബരിമലയിലേക്ക് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പുതിയ അടവുമായി വന്നാല്‍ ബിജെപി അതിനെ ശക്തമായ പ്രതിരോധിക്കുമെന്ന് അവര്‍ പറഞ്ഞു. വിഡ്ഡിത്തം മാറ്റി മുഖ്യമന്ത്രി ഭക്തരോടൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ ഒരു കോടതിക്ക് എന്തുമാത്രം ഇടപെടല്‍ നടത്താനാകുമെന്ന ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുന്നതാണ് ഇത്തവണത്തെ കോടതി നടപടി. ഭക്തരുടെ വിശ്വാസത്തിനു അനുകൂലമായ വിധി പ്രസ്താവമായിട്ടാണ് ഇതിനെ കാണാന്‍ കഴിയുക. റിവ്യൂ പെറ്റീഷനുകള്‍ പരിഗണിക്കാനും ചര്‍ച്ചചെയ്യാനുമുള്ള സമയവും കിട്ടുന്നു-ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.