ഇന്ത്യയുടെ എതിര്‍പ്പ് ,അമേരിക്കയില്‍ ലൈബ്രറിയില്‍ നിന്നും സിക്ക് മെമ്മോറിയല്‍ ഫലകം നീക്കം ചെയ്തു

Wednesday 23 October 2019 8:48 am IST

 

കണക്റ്റിക്കട്ട്: ന്യുയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും ശക്തമായ സമ്മര്‍ദം ഉണ്ടായതിനെ തുടര്‍ന്ന് കണക്റ്റിക്കട്ട് ലൈബ്രറിയില്‍ സ്ഥാപി ച്ചിരുന്ന സിക്ക് മെമ്മോറിയല്‍ ഫലകം നീക്കം ചെയ്തു.

35 വര്‍ഷം മുന്‍പ് ഇന്ത്യയില്‍ സിഖുകാര്‍ കൊല്ലപ്പെട്ടതിന്റെ സ്മാരകമായിട്ടായിരുന്നു മെമ്മോറിയല്‍ ഫലകം ഇവിടെ സ്ഥാപിച്ചിരുന്നത്.

അമൃതസര്‍ സിക്ക് ഗോള്‍ഡന്‍ ടംമ്പിളില്‍ 1984-ല്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ സിക്ക് വികടന മൂവ്മെന്റ് നേതാവ് സന്റ് ജര്‍നൈല്‍ സിംഗ് ഖല്‍സ ബ്രിന്ദ്രന്‍വാല കൊല്ലപ്പെട്ടിരുന്നു

ബ്രിന്ദ്രന്‍ വാലയുടേയും സിക്ക് പതാകയുടേയും ഫലകമാണ് ലൈബ്രറിയില്‍ നിന്നും നീക്കം ചെയ്തത്. 1984 ജൂണില്‍ ഈ സംഭവത്തിന് അഞ്ചു മാസങ്ങള്‍ക്കുശേഷമാണ് രണ്ട് സുരക്ഷാ ഭടന്മാരുടെ (സിക്ക്) വെടിയേറ്റു ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്നും ആയിരക്കണക്കിന് സിക്ക് വശംജരാണു കലാപത്തില്‍ കൊല്ലപ്പെട്ടത്.

ന്യുയോര്‍ക്ക് കോണ്‍സുലേറ്റില്‍ നിന്നും പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് ഫലകം മാറ്റിയതെന്ന് മേയര്‍ പീറ്റര്‍ നൈ സ്റ്റോം പറഞ്ഞു.

സുവര്‍ണ്ണ ക്ഷേത്രം ആയുധപുരയാക്കി മാറ്റിയതാണ് അക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് അന്ന് ഗവണ്‍മെന്റ് വ്യക്തമാക്കിയിരുന്നു. നീക്കം ചെയ്ത ഫലകം സിക്ക് സേവക് സൊസൈറ്റിയെ ഏല്‍പിക്കണമെന്ന് ലൈബ്രറി പ്രസിഡന്റ് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.