പാട്ടില്‍ ബല്ല്യ സ്റ്റാറിന്റെ സ്വന്തം കുഞ്ഞി സ്റ്റാര്‍!; സിത്താരയുടെ മകള്‍ പാടിയ ജാതിക്കാ തോട്ടം വെറലാക്കി സോഷ്യല്‍ മീഡിയ (വീഡിയോ)

Monday 18 November 2019 3:45 pm IST

 

തിരുവനന്തപുരം:  മലയാളത്തതിന്റെ പ്രിയ ഗായിക സിതാര കൃഷ്ണകുമാറിന്റെ മകള്‍ സാവന്‍ ഋതു പാട്ടിന്റെ വഴിയില്‍ അമ്മയ്‌ക്കൊപ്പം കിടപിടിക്കുന്ന പ്രകടനവുമായി സോഷ്യല്‍ മീഡിയയില്‍. ഈയിടെ പുറത്തിറങ്ങിയ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലെ ജാതിക്കാതോട്ടം എന്ന ഗാനം ആലപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് കൊച്ചു ഗായിക. അമ്മ പുലിയാണെങ്കില്‍ മകള്‍ പുപ്പുലിയെന്നാണ് വീഡിയോയ്ക്ക് താഴെ ആളുകള്‍ പങ്കുവയ്ക്കുന്ന കമന്റുകള്‍. സംഗീത സംവിധായകന്‍ ജസ്റ്റിന്‍ വര്‍ഗീസാണ് കൊച്ചുമിടുക്കിയുടെ വീഡിയോ വലിയ സ്റ്റാറിന്റെ കുഞ്ഞിസ്റ്റാറെന്ന കുറിപ്പോടെ പങ്കുവച്ചിരിക്കുന്നത്. 

ദിവസങ്ങള്‍ക്ക് മുന്‍പ് പുലരിപ്പൂ പോലെ ചിരിച്ചും എന്ന ഗാനം സിതാരയ്‌ക്കൊപ്പം മകള്‍ പാടിയതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ഒരുവീഡിയോയില്‍ അമ്മയ്‌ക്കൊപ്പമല്ലാതെ തനിയെ സാവന്‍ പ്രകടനം നടത്തുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.