സിസ്റ്റര്‍ ലൂസിക്കെതിരെ അപവാദപ്രചരണം: ഫാദര്‍ നോബിള്‍ തോമസിനെതിരേ വിശ്വാസികള്‍; സഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കാത്തലിക് സമൂഹത്തിന്റെ പരാതി

Wednesday 21 August 2019 4:17 pm IST

 കൊച്ചി:സിസ്റ്റര്‍ ലൂസിക്കെതിരെ അപവാദപ്രചരണം നടത്തിയ ഫാദര്‍ നോബിള്‍ തോമസ് പാറക്കലിനെ സഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കാത്തലിക് വിശ്വാസികളുടെ കൂട്ടായ്മയായ കാത്തലിക് ലേമെന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പരാതി നല്‍കി. മാനന്തവാടി ബിഷപ്പ് ഹൗസിലാണ് പരാതി നല്‍കിയത്. സ്ത്രീകളെ സമൂഹ മാധ്യത്തിലൂടെ അപമാനിച്ച വൈദികനെതിരെ കര്‍ശന നടപടി വേണമെന്നാണ് പരാതിയില്‍ പറയുന്നത്. കൊട്ടിയൂര്‍ പീഡന സംഭവത്തിനു ശേഷവും രൂപത ഇത്തരം വൈദികര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. സിസ്റ്റര്‍ ലൂസിക്കെതിരായ അതിക്രമത്തില്‍ ബിഷപ്പ് തുടരുന്ന മൗനം സംശയകരമാണെന്നും പരാതിയില്‍ പറയുന്നു.

അപവാദ പ്രചരണത്തെ കുറിച്ച് സിസ്റ്റര്‍ ലൂസി ഫെയിസ് ബുക്കില്‍ ഇങ്ങനെ കുറിച്ചു-

'ഇവിടെ നടക്കേണ്ട ആദ്യത്തെ കാര്യം കന്യകാമഠങ്ങളിലെ ആവൃതിക്കുള്ളില്‍ കയറിയിറങ്ങുന്ന നിങ്ങളടക്കമുള്ള പുരോഹിതവര്‍ഗ്ഗത്തെ അടിച്ചിറക്കുകയാണ് നാട്ടുകാര്‍ ചെയ്യേണ്ടത്. മഠത്തിനുള്ളിലെ അതിഥി മുറികളില്‍ നിന്ന് കന്യാസ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാര്‍ പൊക്കിയെടുത്തിട്ടുണ്ട്. കാരക്കാമല മഠത്തിലെ പിന്‍വാതില്‍ എന്ന് നിങ്ങള്‍ വിശേഷിപ്പിച്ച കവാടത്തിലൂട് മാനന്തവാടിരൂപതയിലെ ഏതൊക്കെ വികാരിയച്ചന്മാര്‍ എല്ലാ ദിവസങ്ങളിലും സ്ഥിരമായി പലപ്രാവശ്യം കയറിയിറങ്ങിയിട്ടുണ്ട്..അവരുടെ ലിസ്റ്റ് വേണോ ? വേണമെങ്കില്‍ പിന്‍വാതില്‍ സന്ദര്‍ശകരായ , മഠത്തിന്റെ സുരക്ഷിതത്വത്തെ നഷ്ടപ്പെടുത്തി കയറിയിറങ്ങുന്ന വന്ദ്യവൈദീകരുടെ ഏകദേശ ലിസ്റ്റ് കുമാരനെ അറിയിക്കാം. മഠത്തിന്റെ ആവൃതിക്കുള്ളില്‍ കയറിനിരങ്ങുന്ന പുരോഹിതരോട് നിങ്ങള്‍ക്ക് ലജ്ജയില്ലേ നിങ്ങളുടെ കുമാരന്‍ നോബിള്‍ സംസാരിക്കുപ്പോള്‍.? എന്തിനാണ് കാരക്കാമല മഠത്തിന്റെ പിന്‍വാതില്‍ പതിവായി പുരോഹിതര്‍ ഉപയോഗിക്കുന്നത്.? ഉപയോഗിച്ചത്...?നോബിളേ പറയണം മറുപടി'

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.