നീതിക്ക് ഒരിക്കലും പ്രതികാരം ചെയ്യാന്‍ കഴിയില്ല; സുരക്ഷയൊരുക്കേണ്ടത് എക്സ്ട്രാ ജൂഡീഷ്യല്‍ കൊലപാതകങ്ങള്‍ കൊണ്ടല്ല; തെലങ്കാനയിലെ പോലീസ് നടപടിക്കെതിരെ യെച്ചൂരി

Friday 6 December 2019 2:02 pm IST
ഇന്ന് പുലര്‍ച്ചെയാണ് കേസിലെ മുഴുവന്‍ പ്രതികളെയും പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് പോലീസ് വ്യക്തമാക്കി.

ന്യൂദല്‍ഹി: തെലങ്കാനയില്‍ വെറ്റിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് തീയിട്ടുകൊന്ന കേസിലെ മുഴുവന്‍ പ്രതികളെയും വെടിവെച്ചു കൊന്ന പോലീസ് നടപടിയില്‍ നാടെങ്ങും സന്തോഷിക്കുമ്പോള്‍, അതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കേണ്ടത് എക്സ്ട്രാ ജൂഡീഷ്യല്‍ കൊലപാതകങ്ങള്‍ കൊണ്ടല്ലെന്ന് യെച്ചൂരി ഫേസ്ബുക്കില്‍ കുറിച്ചു.

'പരിഷ്‌കൃതമായ ഒരു സമൂഹത്തില്‍ ജനങ്ങളുടെ ജീവന്‍ എങ്ങനെയാണ് സംരക്ഷിക്കപ്പെടുന്നത്. നീതിയ്ക്ക് ഒരിക്കലും പ്രതികാരം ചെയ്യാന്‍ കഴിയില്ല. 2012 ലെ ദല്‍ഹി സംഭവത്തിന് ശേഷം രൂപീകരിച്ച സ്ത്രീ സുരക്ഷ നിയമങ്ങള്‍ ഫലവത്തായി പ്രയോഗിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്.?'

ഇന്ന് പുലര്‍ച്ചെയാണ് കേസിലെ മുഴുവന്‍ പ്രതികളെയും പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് പോലീസ് വ്യക്തമാക്കി. തെളിവെടുപ്പിനായി ഡോക്ടറെ കൊലപ്പെടുത്തിയ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. 

മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചെല്ല കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. നവംബര്‍ 28 ന് രാവിലെയാണ് ഹൈദരാബാദ്-ബെംഗളൂരു ഹൈവേയ്ക്ക് സമീപം വെറ്റിനറി ഡോക്ടറായ പ്രിയങ്ക റെഡ്ഢിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെടുത്തത്. ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് പ്രതികള്‍ യുവതിയെ ആക്രമിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.