ശിവഗിരി: ചെസ്സ് ടൂര്‍ണമെന്റില്‍ കോട്ടയം ജില്ല ചാമ്പ്യന്‍മാര്‍

Wednesday 4 December 2019 6:11 pm IST

                                    മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് സ്വാമി സാന്ദ്രാനന്ദ മാസ്റ്റര്‍ ഗൗതംകൃഷ്ണക് സമ്മാനിക്കുന്നു.

 ശിവഗിരി: തീര്‍ത്ഥാടനത്തിനോടനുബന്ധിചുള്ള ചെസ്സ് ടൂര്‍ണമെന്റില്‍ കോട്ടയം ജില്ല ചാമ്പ്യന്‍മാരായി. കോഴിക്കോട്,തൃശൂര്‍ ,തിരുവനന്തപുരം ,കൊല്ലം ജില്ലകള്‍ യഥാക്രമം രണ്ടുമുതല്‍ അഞ്ചു വരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മികച്ച വനിത താരംകുമാരി അനുപം ശ്രീകുമാര്‍(തിരുവനന്തപുരം),മികച്ച വെറ്ററന്‍ മോഹനന്‍ യൂ.സി(എറണാകുളം), മികച്ച ബാലതാരം  മാസ്റ്റര്‍ ഗൗതം കൃഷ്ണ (തിരുവനന്തപുരം) എന്നിവര്‍ കരസ്ഥമാക്കി. ദേശീയ ചാമ്പ്യനും കോമണ്‍ വെല്‍ത് ഗോള്‍ഡ് മെഡല്‍ ജേതാവുമായ അനുപം, ഈ വര്‍ഷത്തെ സംസ്ഥാന ചാമ്പ്യന്‍ ഹരികൃഷ്ണന്‍ ,മുന്‍ റെയില്വേ ചാമ്പ്യനും ഫിഡറേറ്റഡ് ചാമ്പ്യനുമായ എ.കെ ജഗദിഷ് എന്നിവരടക്കം പ്രമുഖ താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. ടൂര്‍ണമെന്റ് ഡയറക്ടര്‍ രാജേന്ദ്രന്‍ ആചാരി, ചീഫ് ആര്‍ബിറ്റര്‍ ഷാജി പി.എം എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. വിജയികള്‍ക് ധര്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ,തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി സ്വാമി വിശാലാനന്ദ എന്നിവര്‍ ചേര്‍ന്ന് സമ്മാന വിതരണം നടത്തി എന്ന്  മീഡിയ കമ്മിറ്റി ചെയര്‍മാന്‍ സ്വാമി ശാരദാനന്ദ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.