പ്രധാനമന്ത്രിയുടെ നൈപുണ്യ വികസന പദ്ധതിക്കു കീഴില്‍ ഇതുവരെ തൊഴില്‍ ലഭിച്ചത് 52.12 ലക്ഷം ആളുകള്‍ക്ക്

Friday 12 July 2019 4:13 pm IST

ന്യൂദല്‍ഹി : പ്രധാനമന്ത്രി നൈപുണ്യ വികസനം പദ്ധതിക്കു കീഴിലായി ഇതുവരെ 52.12 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ അവസരം ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. മോദി സര്‍ക്കാര്‍ ആദ്യം അധികാരത്തില്‍ എത്തിയപ്പോള്‍ ആരംഭിച്ചതാണ് ഈ പദ്ധതി. ചുരുങ്ങിയ കാലളവിനുള്ളില്‍ തന്നെ 40 ഓളം പദ്ധതികളാണ് മാനവ വിഭവശേഷി മന്ത്രാലയം പൊതു ജനങ്ങള്‍ക്കായി ആരംഭിച്ചിട്ടുള്ളത്. 

രാജ്യത്തെ തൊഴില്‍ മേഖലയുടെ വളര്‍ച്ചയ്ക്കായി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ എന്തെല്ലാം നടപ്പിലാക്കിയെന്ന് പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്രമന്ത്രി ആര്‍.കെ. സിങ് അറിയിച്ചതാണ് ഇക്കാര്യം. 

രാജ്യത്തെ കഴിവുള്ള നിപുണര്‍ക്കായി നിരവധി പദ്ധതികള്‍ മോദി സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. 2016- 2020 കാലയളവില്‍ ഇത്തരത്തില്‍  ഇടക്കാലം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കുന്ന വിധത്തില്‍ നിരവധി പദ്ധതികളും രാജ്യത്ത് നടപ്പാക്കിയിട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കാനാണ് ഈ പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. 

നാഷണല്‍ അപ്രന്റീസ്ഷിപ് പ്രമോഷന്‍ സ്‌കീം(എന്‍എപിഎസ്), റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്‌സ്(ആര്‍എസ്ഇടിഐ) ദീന്‍ ദയാല്‍ ഉപാധ്യായ് ഗ്രാമീണ്‍ കൗശല്യ യോജന( ഡിഡിയുപ- ജികെവൈ) തുടങ്ങിയവ വഴിയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരീശീലനം നല്‍കുന്നത്. 

കഴിഞ്ഞ മാസം 12 നുള്ളില്‍ 52.12 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് തൊഴില്‍ ലഭിച്ചത്. കേന്ദ്ര മന്ത്രാലയത്തിനു കീഴിലുള്ള നിരവധി പദ്ധതികള്‍ക്കുള്ളില്‍ പരീശീലനം പൂര്‍ത്തിയാക്കിയിട്ടുള്ളവയാണ് ഇത്. സ്‌കില്‍ ഡവലപ്‌മെന്റ് മാനേജ്‌മെന്റ് സിസ്റ്റം പ്രകാരം 2016- 2020 കാലയളവിലേക്ക് 24.56 ലക്ഷം പേര്‍ പരിശീലനം നടത്തുന്നുണ്ട്. ഇതില്‍ 12.6 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ തൊഴില്‍ ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ പരിശീലനം പൂര്‍ത്തിയാക്കി വരുന്നതായും കേന്ദ്ര മന്ത്രി ആര്‍. കെ. സിങ് കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.