സ്മിത്താണ് മുത്ത്

Friday 6 September 2019 2:48 am IST

 

മാഞ്ചസ്റ്റര്‍: ആഷസ് പരമ്പരയില്‍ റണ്‍സുകള്‍ വാരിക്കൂട്ടുന്ന മുന്‍ നായകന്‍ സ്മിത്തിന്റെ ഇരട്ട് സെഞ്ചുറിയുടെ മികവില്‍ ഓസീസ് നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ശക്തമായ നിലയിലേക്ക്. രണ്ടാം ദിനം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഓസ്‌ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സ് എടുത്തു.

310 പന്തില്‍ 22 ഫോറും രണ്ട് സിക്‌സറും അടിച്ചാണ് സ്മിത്ത് ഇരട്ട സെഞ്ചുറി തികച്ചത്. സമിത്തിന്റെ മൂന്നാം ഇരട്ട സെഞ്ചുറിയാണിത്. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്ങ്‌സിലും സ്മിത്ത് സെഞ്ചുറികള്‍ (144, 142) നേടിയിരുന്നു.

അറുപത് റണ്‍സെന്ന സ്‌കോറിന് ഇന്നിങ്ങ്‌സ് പുനരാരംഭിച്ച സ്മിത്ത് 205 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. സ്മിത്തും ട്രാവിഡ് ഹെഡും നാലാം വിക്കറ്റില്‍ 39 റണ്‍സ് കൂട്ടുച്ചേര്‍ത്തു. ഇതില്‍ ഹെഡിന്റെ സംഭാവന 19 റണ്‍സ്. ബ്രോഡിന്റെ പന്തില്‍ ഹെഡ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തുടര്‍ന്നെത്തിയ വേഡ് പതിനാറ് റണ്‍സിന് കീഴടങ്ങി. ലീച്ചിനാണ് വിക്കറ്റ്. ക്യാപ്റ്റന്‍ ടിം പെയ്ന്‍ 58 റണ്‍സ് എടുത്തു. 127 പന്ത് നേരിട്ട പെയ്ന്‍ എട്ട് ബൗണ്ടറിയടിച്ചു.

മൂന്നിന് 170 റണ്‍സെന്ന സ്‌കോറിനാണ് ഓസീസ് രണ്ടാം ദിവസം കളി തുടങ്ങിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.