ബലാത്സംഗക്കേസിലെ പ്രതികളില്‍ രാഷ്ട്രീയവും ജാതിയും കലര്‍ത്തുന്നു; സ്ത്രീസുരക്ഷ പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധം; ലോക്‌സഭയില്‍ പൊട്ടിത്തെറിച്ച് സ്മൃതി ഇറാനി (വീഡിയോ)

Friday 6 December 2019 1:35 pm IST

ന്യൂദല്‍ഹി: ഉന്നാവോ, തെലുങ്കാന വിഷയത്തില്‍ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവച്ചു. സ്ത്രീസുരക്ഷയെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോക്‌സഭയില്‍ പൊട്ടിത്തെറിച്ചു. നിങ്ങള്‍ക്ക് വലുത് നിങ്ങളുടെ രാഷ്ട്രീയമാണ്. ബലാത്സംഗക്കേസിലെ പ്രതികളുടെ കാര്യത്തില്‍ പോലും നിങ്ങള്‍ മതവും രാഷ്ട്രീയവും കലര്‍ത്തുകയാണ്. ഉന്നാവോ, ഹൈദരാബാദ് സംഭവം അതിക്രൂരമാണ്. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കും. എന്നാല്‍, ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് ബലാത്സംഗത്തെ രാഷ്ട്രീയ ആയുധമാക്കിയപ്പോള്‍ വാ തുറക്കത്തവരാണ് നിങ്ങള്‍. നിങ്ങള്‍ക്ക് സ്ത്രീ സുരക്ഷയെ നിങ്ങളുടെ രാഷ്ട്രീയ ആയുധമാക്കാനാണ് താത്പര്യം. ബലാത്സംഗ കേസുകളില്‍ നിങ്ങള്‍ മതം വരെ വലിച്ചുകയറ്ററുണ്ട്. സ്ത്രീസുരക്ഷയെ സംബന്ധിച്ച സംസാരിക്കാന്‍ ഞാന്‍ എഴുന്നേറ്റപ്പോള്‍ മുതല്‍ നിങ്ങള്‍ ബഹളം തുടങ്ങിയതാണ്. ഒരു സ്ത്രീയെ എഴുന്നേറ്റ് നിന്ന് സംസാരിക്കാന്‍ പോലും അനുവദിക്കാത്തവരാണ് സ്ത്രീ സുരക്ഷ സംബന്ധിച്ച ആകുലത പെടുന്നത്. ഇത് നിങ്ങള്‍ക്ക് അപമാനമാണെന്നും സ്മൃതി. 

 അതേസമയം, സ്ത്രീകള്‍ക്കെതിരായ അതക്രമക്കേസുകള്‍ നേരിട്ട് സുപ്രീം കോടതിയില്‍ എത്തണമെന്ന് ശിവസേന എംപി അരവിന്ദ് സാവന്ത് ആവശ്യപ്പെട്ടു. കീഴ്‌ക്കോടതിയിലെ നടപടി ക്രമങ്ങളാണ് പ്രശ്‌നമാകുന്നതെന്നും വിഷയം ചര്‍ച്ചചെയ്യാല്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നും സാവന്ത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.