ലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന് സ്മൃതി ഇറാനി; ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ അമേഠിയിലെ ഗ്രാമപ്രധാനിയെ എത്തിച്ച് കേന്ദ്രമന്ത്രി, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Monday 22 July 2019 5:21 pm IST

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും അമേഠി ബിജെപി എംപിയുമായ സ്മൃതി ഇറാനി വെള്ളിയാഴ്ച പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിപ്പോള്‍ ഒപ്പം ഒരു വനിതയും ഉണ്ടായിരുന്നു. പരിചയമില്ലാത്ത ആ സ്്ത്രീ ആരെന്നായി സംസാരം. അധികം വൈകാതെ അതിനുള്ള ഉത്തരവും ലഭിച്ചു. മറ്റാരുമല്ല, തന്റെ മണ്ഡലമായ അമേഠിയെ വനിത ഗ്രാമപ്രധാനി ആയ പാര്‍വതി ആണ് സ്മൃതിയ്‌ക്കൊപ്പം. ഒരു പക്ഷേ അവര്‍ സ്വ്പ്‌നം പോലും കാണാത്ത ഇടത്തേക്കാണ് അവരെത്തിയതെന്ന ആശ്ചര്യവും ആഹ്ലാദവും പാര്‍വതിയുടെ മുഖത്ത് പ്രകടം. ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ശ്രീകോവിലലാണ് തനി ഗ്രാമീണ വേഷത്തില്‍ കേന്ദ്രമന്ത്രിക്കൊപ്പം പാര്‍വതി ചുറ്റിക്കറങ്ങിയത്, 

അമേത്തിയിലെ ജില്ലയിലെ താഴെത്തട്ടിലുള്ള തൊഴിലാളികളിലേക്ക് നേരിട്ട് എത്തിച്ചേരാനുള്ള ശ്രമത്തിലാണ് സ്മൃതി ഇറാനി. ഇതിന്റെ ഭാഗമായാണ് ഗ്രാമപ്രധാനിയെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചതും. സ്മൃതിക്കൊപ്പം പാര്‍വതി പാര്‍ലമെന്റ് സന്ദര്‍ശിക്കുന്ന ചിത്രം അധികം വൈകാതെ സോഷ്യല്‍ മീഡിയയില്‍ വൈറലുമായി. 

ഉത്തര്‍പ്രദേശിലെ അമേഠി പാര്‍ലമെന്ററി മണ്ഡലത്തിന്റെ കീഴില്‍ വരുന്ന ഒരു ഗ്രാമപഞ്ചായത്തിന്റെ തലവയാണ് പാര്‍വതി. വളരെ കഷ്ടതകളുള്ള ജീവിതസാഹജര്യങ്ങളില്‍ നിന്ന് ഗ്രാമപ്രധാനിയായി വന്ന ആളാണ് പാര്‍വതി. ആദ്യമായി ഡല്‍ഹിയില്‍ എത്തിയതിന്റെയും സാധാരണക്കാര്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയാത്ത പാര്‍ലമെന്റ് മന്ദിരത്തിന്റെ അകത്തളങ്ങളില്‍ കയറുന്നതിന്റെ അമ്പരപ്പ് ഉണ്ടായിരുന്നു പാര്‍വതിക്ക്. പാര്‍ലമെന്റ് ചുറ്റിക്കണ്ടത്തില്‍ തനിക്ക് വളരെ സന്തോഷം തോന്നുന്നുവെന്ന് പാര്‍വതി ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. ഈ നൂതന ആശയത്തിന്റെ ഉറവിടത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ' ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം അത് അടിത്തട്ടിലേക്ക് ബന്ധിപ്പിക്കുന്നു എന്നതാണ്. ജനാധിപത്യത്തില്‍ ഗ്രാമാപ്രധാനേക്കാള്‍ ശക്തമായ അടിസ്ഥാനം മറ്റൊന്നുമില്ല ' എന്ന് സ്മൃതി ഇറാനി പറഞ്ഞു.

അമേഠിയില്‍ ഇറാനി ജനങ്ങളുമായി സമ്പര്‍ക്കം നടത്തുന്നത് ഇതാദ്യമല്ല. അടുത്തിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രദേശത്തെ തീപിടിത്തത്തെക്കുറിച്ച് അറിയിച്ചതിനെ തുടര്‍ന്ന് സ്മൃതി ഇറാനി സംഭവസ്ഥലത്ത് എത്തുകയും തീ അണക്കാനായി വെള്ളം തളിക്കുന്നതിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മെയ് മാസം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുലിനെ പരമ്പരാഗത കൊട്ടയായ അമേഠിയില്‍ 52,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇറാനി എം.പി ആയത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.