എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഉടന്‍ കേള്‍ക്കാമെന്ന് സുപ്രീംകോടതി; പിണറായിയുടെ വിധി നിര്‍ണ്ണയിക്കുന്ന കേസ് ഒക്‌ടോബര്‍ ഒന്നിന് പരിഗണിക്കും

Thursday 19 September 2019 8:20 pm IST

ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ അന്തിമവാദം ഉടന്‍ കേള്‍ക്കാന്‍ തയാറായി സുപ്രീംകോടതി. ഒക്‌ടോബര്‍ ഒന്നിന് കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് എന്‍.വി രമണയാണ് അധ്യക്ഷനായ ബെഞ്ചാണ് കേസ് ഒക്ടടോബര്‍ ഒന്നിന് പരിഗണിക്കുമെന്ന് അറിയിച്ചത്. കേസിലെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം കേള്‍ക്കുന്നത് മാറ്റിവെച്ചത്. കേസ് നിരന്തരമായി മാറ്റിവെയ്ക്കുന്നത് ഒരു അഭിഭാഷിക ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് സുപ്രീംമകാടതി കേസ് നീട്ടിവെയ്ക്കരുതെന്ന് ആവശ്യപ്പെട്ടത്. സിബിഐയ്ക്ക്  തുഷാര്‍മേത്ത ഹാജരാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 

കേസിലെ പ്രധാന പ്രതിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ഹൈക്കോടതി വിചാരണയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെയാണ് സിബിഐ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ച മൂന്നു പ്രതികള്‍ തങ്ങളെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. 

മനരത്തെ കേസില്‍ കക്ഷി ചേരാനുള്ള വി.എം. സുധീരന്റെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ എതിര്‍ത്തിരുന്നു. ക്രിമിനല്‍ കേസില്‍ കക്ഷി ചേരാന്‍ െ്രെപവറ്റ് പാര്‍ട്ടിയെ അംഗീകരിക്കരുതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. എന്നാല്‍, കോടതി ഇക്കാര്യങ്ങള്‍ പരിഗണിച്ചില്ലായിരുന്നു. ജസ്റ്റിസുമാരായ എന്‍.വി. രമണ, ജസ്റ്റിസ് ശന്തന ഗൗഡര്‍ എന്നിവരുടെ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.