സ്‌നേഹിത വിവാഹിതയാകുന്നു എന്നറിയുന്നത്‌ സന്തോഷമുള്ളതും നേരത്തേ അറിയാവുന്ന കാര്യവുമാണ്; വിവാഹിതരാവുന്നവരെ അവരുടെ വഴിക്കുവിടുകയെന്ന് സ്‌നേഹിതയുടെ മുന്‍ ഭര്‍ത്താവ്

Tuesday 19 November 2019 4:12 pm IST

കൊച്ചി: ജനപ്രിയ പരിപാടിയായ മറിമായത്തിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ താരങ്ങളായ ശ്രീകുമാറും സ്‌നേഹിതയും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത വളരെ ആഘോഷത്തോടെയാണ് സോഷ്യല്‍ മീഡിയകള്‍ ആഘോഷിച്ചത്. എന്നാല്‍ ചിലര്‍ സ്‌നേഹിതയുടെ മുന്‍ വിവാഹഫോട്ടോകള്‍ ഫേസ്ബുക്കുവഴി പ്രചരിപ്പിക്കുന്നതിനെതിനെ രംഗത്തുവന്നിരിക്കുകയാണ് സ്‌നേഹിതയുടെ മുന്‍ഭര്‍ത്താവായ ദില്‍ജിത്ത്.

വിവാഹം എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണെന്നും സ്‌നേഹിത വിവാഹിതയാകുന്നുവെന്ന് നേരത്തേ അറിയാമായിരുന്നെങ്കിലും സന്തോഷമാണു തോന്നുന്നതെന്നും ദില്‍ജിത്ത് പറഞ്ഞു. എന്നാല്‍ വിവാഹിതരായവരെ സോഷ്യല്‍ മീഡിയ വഴി ഉപദ്രവിക്കുന്നത് ശരിയല്ല. ശ്രീകുമാറിന്റെയും സ്‌നേഹിതയുടേയും വിവാഹഫോട്ടോയ്ക്കുതാഴെ കമന്റായി താനുമൊത്തുള്ള സ്‌നേഹിതയുടെ പഴയ വിവാഹഫോട്ടോ ചിലര്‍ പങ്കുവച്ചത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്ന് ദില്‍ജിത്ത് പറയുന്നു.

ഞങ്ങളിപ്പോഴും സുഹൃത്തുക്കളാണ്. രണ്ടുവര്‍ഷം മുന്‍പ് ഞങ്ങള്‍ വിവാഹമോചനം നടത്തിയതും പരസ്പരസമ്മതത്തോടെയാണെന്നും ദില്‍ജിത്ത് പറയുന്നു.

 

കുറിപ്പ് വായിക്കാം:

 

'വിവാഹിതരാവുന്നു' എന്ന വാര്‍ത്ത എപ്പോഴും സന്തോഷം നല്‍കുന്ന ഒന്നാണ്. ഇന്നലെയും അത് തന്നെയാണ് ഉണ്ടായിട്ടുള്ളതും.

ഒരിക്കല്‍ വിവാഹിതരായ രണ്ടുപേര്‍, വിവാഹ മോചിതരാവുന്നത്, അങ്ങനെ ഒന്നിച്ചു പോയാല്‍ അത് ആ രണ്ടു വ്യക്തികളുടെയും ഇനിയുള്ള ജീവിതത്തെ ബാധിക്കും എന്നുള്ളത് കൊണ്ടാണ്. അത് വ്യക്തമായി മനസിലാക്കി, പരസ്പര സമ്മതത്തോടെ വിവാഹ മോചിതരായി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് ഞാനും സ്‌നേഹയും.

സ്‌നേഹ വിവാഹിതയാവുന്നു എന്നത് ഒരു നല്ല തീരുമാനം ആയത് കൊണ്ടും. അതെനിക്ക് നേരത്തേ അറിയുന്ന കാര്യമായതിനാലും, ഇന്നലെ അത് ീളളശരശമഹഹ്യ റലരഹമൃല ചെയ്തപ്പോള്‍.. എല്ലാ തരത്തിലും സന്തോഷം നല്‍കുന്ന വാര്‍ത്ത തന്നെ ആയിരുന്നു.

പക്ഷേ, ഞങ്ങളുടെ വിവാഹ സമയത്തുള്ള ചിത്രങ്ങള്‍ ചേര്‍ത്ത്, ആ വാര്‍ത്തകള്‍ക്ക് ചുവട്ടില്‍ വന്ന കമന്റുകള്‍ മാത്രമാണ് വിഷമിപ്പിച്ചിട്ടുള്ളത്.

രണ്ടു വര്‍ഷം മുന്‍പ് ഡിവോഴ്‌സ് ആയ സമയത്തു തന്നെ ഹാപ്പി ഡൈവേഴ്‌സ് എന്നൊരു ഇത്തരം കമന്റസിലൂടെ ആനന്ദം കണ്ടെത്തുന്ന കൂട്ടര്‍ക്ക് ആഘോഷിക്കാനുള്ള അവസരം കൊടുത്തില്ല എന്നൊരു തെറ്റേ ഞങ്ങള്‍ ചെയ്തുള്ളൂ.

അത് ക്ഷമിച്ച് , ഈ വിവാഹിതരാവുന്നവരെ വെറുതേ വിട്ടേക്കുക..

വിവാഹിതരാവുന്ന സ്‌നേഹാ, ശ്രീകുമാറിന് ഹൃദയം നിറഞ്ഞ ആശംസകള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.