ഇന്ത്യയുടെ പരമാധികാരവും രാജ്യത്തിന്റെ അതിര്‍ത്തികളും സംരക്ഷിക്കാന്‍ സൈന്യം സുസജ്ജമെന്ന് കേന്ദ്ര സര്‍ക്കാര്‍. അല്‍ ഖ്വയ്ദ തലവന്റെ ഭീഷണി ഗൗരവമേറിയതല്ല

Friday 12 July 2019 10:39 am IST

ന്യൂദല്‍ഹി : രാജ്യത്തിന്റെ അതിര്‍ത്തികളും പരമാധികാരവും സംരക്ഷിക്കാന്‍ സൈന്യം പര്യാപ്തമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍. അല്‍ ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് രവീഷ് കുമാര്‍ ഇക്കാര്യം അറിയിച്ചത്. 

ഇത്തരത്തിലുള്ള ഭീഷണികള്‍ ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്. ഇത് ഗൗരവമായി എടുക്കുന്നില്ല. എന്തും നേരിടാനുള്ള പ്രാപ്തിയും സന്നാഹങ്ങളും സൈന്യത്തിന് ഉള്ളതിനാല്‍ അവയെല്ലാം നിസാരമായി തള്ളിക്കളയുകയാണ് പതിവ്. ഐക്യരാഷ്ട്ര സഭ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ഭീകരസംഘടനയാണ് അല്‍ ഖ്വയ്ദ. അതിന്റെ നേതാക്കളായ ഭീകരര്‍ക്കെതിരെയും യുഎന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യന്‍ സൈന്യത്തിനും സര്‍ക്കാരിനും എതിരെ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്യുന്ന സവാഹിരിയുടെ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതില്‍ പാകിസ്താനുള്ള പങ്ക് വ്യക്തമാക്കുന്നതും കൂടിയായിരുന്നു സവാഹിരിയുടെ സന്ദേശം.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.