സോന്‍ഭദ്ര കൂട്ടക്കൊലയില്‍ കോണ്‍ഗ്രസിന്റെ ദളിത-ഗോത്ര വിരുദ്ധ മുഖം വെളിച്ചത്തായി; സംഭവത്തില്‍ പ്രിയങ്കയുടേത് മുതല കണ്ണീരെന്ന് യോഗി ആദിത്യനാഥ്; മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു ധനസഹായം പ്രഖ്യാപിച്ചു

Sunday 21 July 2019 6:36 pm IST
സോന്‍ഭദ്രയിലെ വെടിവയ്പ്പ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്ന് വിമര്‍ശിച്ച യോഗി സംഭവത്തില്‍ പ്രിയങ്ക ഗാന്ധിയുടേത് മുതല കണ്ണീരാണെന്നും ചൂണ്ടിക്കാട്ടി.

സോന്‍ഭദ്ര: യുപിയിലെ സോന്‍ഭദ്രയിലെ ഒരു ഗ്രാമത്തില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഗോത്ര വിഭാഗത്തില്‍പ്പെട്ട പത്ത് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോഗ്രസിന്റെ തനിനിറം പുറത്ത് വന്നെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ ദളിത-ഗോത്ര വിരുദ്ധ മനോഭാവമാണ് പുറത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

സോന്‍ഭദ്രയിലെ വെടിവയ്പ്പ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്ന് വിമര്‍ശിച്ച യോഗി സംഭവത്തില്‍ പ്രിയങ്ക ഗാന്ധിയുടേത് മുതല കണ്ണീരാണെന്നും ചൂണ്ടിക്കാട്ടി. 

നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം യോഗി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. സംഭവത്തില്‍ നിരുത്തരവാദിത്തപരമായ ഇടപെടല്‍ നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനും യോഗി നിര്‍ദ്ദേശിച്ചു. 

കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 18.5 ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 2.5 ലക്ഷം രൂപയും യോഗി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.