പ്രവാസി ലോകത്തില്‍ കലയുടെ പുതുമകള്‍ തീര്‍ത്ത് അബ്ബാസിയ സൗഹൃദ സന്ധ്യ.

Wednesday 4 December 2019 4:39 pm IST

                               

കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിഷദ്  അബ്ബാസിയ ഏരിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗഹൃദ സന്ധ്യ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു.  സ്മാര്‍ട്ട് ഇന്ത്യന്‍ സ്‌കൂളില്‍  നടന്ന പരിപാടിയില്‍ ഏരിയ പ്രസിഡന്റ് പ്രവീണ്‍ ബി. പിള്ള അദ്ധ്യക്ഷത വഹിച്ചു. 

മിസ്റ്റര്‍ കേരളയായി രണ്ട് തവണ തെരഞ്ഞെടുക്കപ്പെടുകയും മറ്റ് നിരവധി പുരസ്‌കാര ജേതാവുമായ അഭിലാഷ് കണ്ണൂരിനെ ആദരിച്ചു. കുവൈത്തിലെ കലാ സാംസ്‌കാരിക വേദികളില്‍ നിറസാന്നിധ്യമായ പി.വിജയരാഘവന്‍, നാരായണന്‍ ഒതയോത്ത്, വിഭീഷ് തിക്കോടി, വേണുഗോപാല്‍, രാമചന്ദ്രമേനോന്‍ തുടങ്ങിയവരേയും അനുമോദിച്ചു. വീണാ ഫ്യൂഷന്‍, ദേശഭക്തിഗാനം, വിവിധ നൃത്തവിദ്യാലയങ്ങളുടെ നൃത്തനൃത്യങ്ങള്‍ കൂടാതെ പ്രശസ്ത പിന്നണി ഗായകരായ മിഥുന്‍ രാജും സിന്ധു രമേശും ചേര്‍ന്ന് അവതരിപ്പിച്ച ഗാനമേളയും വേദിയില്‍ അരങ്ങേറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.