കുടുംബത്തിന്റെ ശാപം ഒഴിവാക്കാമെന്ന് വാഗ്ദാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ വഞ്ചിച്ച സ്ത്രീക്ക് 40 മാസം തടവും 1.6 മില്യണ്‍ പിഴയും

Saturday 21 September 2019 10:30 am IST

ഫ്‌ളോറിഡാ: ദൈവം നല്‍കിയ അമാനുഷിക കഴിവുകള്‍ ഉപയോഗിച്ച് കുടുംബത്തിലുണ്ടായിരിക്കുന്ന ശാപം ഒഴിവാക്കി തരാം എന്ന് പ്രലോഭിപ്പിച്ച് പതാനായിരക്കണക്കിന് ഡോളറും, സ്വര്‍ണാഭരണങ്ങളും തട്ടിച്ചെടുത്ത ഫ്‌ളോറിഡായില്‍ നിന്നുള്ള ജാക്വിലിന്‍ മില്ലറെ 40 മാസത്തെ തടവിനും, 1.6 മില്യണ്‍ ഡോളര്‍ പിഴയും ശിക്ഷിച്ചു.  ഫ്‌ളോറിഡാ വെസ്റ്റ് പാം ബീച്ച് ഫെഡറല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 

കഴിഞ്ഞ വാരമാണ് കേസ്സിന്റെ വിധി പ്രഖ്യാപിച്ചത്. ഹൂസ്റ്റണിലുള്ള 27 വയസ്സുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ ജീവിതത്തില്‍ പ്രയാസങ്ങള്‍ നേരിടുകയും, ഡിപ്രഷന് വിധേയയാകുകയും ചെയ്തതോടെ സ്പിരിച്വല്‍ കൗണ്‍സലറെ തേടുന്നതിനിടയിലാണ് ജാക്വിലിന്‍ മില്ലറെ കണ്ടുമുട്ടുന്നത്.  ഈ വിദ്യാര്‍ത്ഥിനിയുമായി ഇവര്‍ സന്ദേശങ്ങള്‍ കൈമാറുകയും, തനിക്ക് ദൈവം നല്‍കിയ പ്രത്യേക അനുഗ്രഹമാണ് ശാപം മാറ്റുന്നതിനുള്ള അനുഗ്രഹമെന്ന് വിദ്യാര്‍ത്ഥിനിയെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. മാത്രമല്ല വീട്ടില്‍ ഇവരുടെ മാതാവ് കൊല്ലപ്പെട്ടത് ശാപം മൂലമാണെന്നും ജാക്വിലിന്‍ മില്ലര്‍ പറഞ്ഞു. സൗത്ത് അമേരിക്കയിലുള്ള ഒരു അശുദ്ധാത്മാവ് നിങ്ങളുടെ മാതാവിനെ ശപിച്ചിരുന്നുവെന്നും ഇവര്‍ പറഞ്ഞു. 

2008 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ ഇവര്‍ പരസ്പരം പലപ്പോഴായി കണ്ടുമുട്ടുകയും, ഈ വിദ്യാര്‍ത്ഥിനിയില്‍ നിന്നും 550000 മുതല്‍ 1.5 മില്യണ് ഡോളര്‍ വരെ ഇവര്‍ തട്ടിച്ചെടുക്കുകയും ചെയ്തായാണ് കോടതി രേഖകളില്‍ കാണുന്നത്. അവസാനമായി ഫ്‌ളോറിഡായില്‍ ജാക്വിലിനെ സന്ദര്‍ശിച്ചപ്പോഴാണ് ശാപം ഉണ്ടായിരുന്നു എന്ന് പറഞ്ഞത് വ്യാജമാണെന്ന് ജാക്വിലിന്‍ സമ്മതിച്ചത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതിപ്പെടുകയും, എഫ് ബി ഐ അന്വേഷണം നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജാക്വിലിനെതിരെ കേസ്സെടുക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.