ഇന്ത്യയെ നാറ്റോ രാജ്യങ്ങളുടെ പദവിയിലേക്ക് ഉയര്‍ത്തി അമേരിക്ക; ഭീകരപ്രവര്‍ത്തനം തടയാന്‍ സംയുക്ത സൈനിക നീക്കങ്ങള്‍ നടത്തും; ഭാരതത്തിന്റെ നേട്ടത്തില്‍ പാക്കിസ്ഥാന്‍ പ്രതിരോധത്തില്‍

Wednesday 3 July 2019 11:47 am IST

ന്യൂയോര്‍ക്ക്: യുഎസ് നേതൃത്വത്തിലുള്ള സൈനികസഖ്യമായ നാറ്റോയിലെ സഖ്യകക്ഷികള്‍ക്ക് തുല്യമായ പദവി നല്‍കുന്നതിനുള്ള ബില്ലിന് യുഎസ് സെനറ്റ് അനുമതി നല്‍കി. സെനറ്റിലെ ഇന്ത്യ കോക്കസിലെ ജോണ്‍ കോര്‍ണിന്‍, മാര്‍ക് വാര്‍ണര്‍ എന്നിവര്‍ അവതരിപ്പിച്ച ഭേദഗതിയിലാണ് നാറ്റോ സഖ്യകക്ഷികള്‍ക്കും ഇസ്രയേലിനും ദക്ഷിണ കൊറിയയ്ക്കുമുള്ള പദവി ഇന്ത്യയ്ക്കും നല്‍കാനുള്ള നിര്‍ദേശം ഉയര്‍ന്നത്. ഇന്ത്യയും യുഎസും തമ്മില്‍ മെച്ചപ്പെട്ട സഹകരണത്തിന് ഇതോടെ വഴിതെളിയും.  പ്രതിരോധ സഹകരണം ശക്തമാക്കുകയാണ് പുതിയ നിയമത്തിന്റെ ഉദ്ദേശ്യം.

ദേശീയ പ്രതിരോധ ഓതറൈസേഷന്‍ ആക്ട് എന്നാണ് പേര്.  ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുഎസ്-ഇന്ത്യ സൈനിക സഹകരണം ശക്തമാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലില്‍ മേഖലയിലെ  കടല്‍ക്കൊള്ള, ഭീകരപ്രവര്‍ത്തനം, കപ്പലുകള്‍ക്ക് സുരക്ഷ, മാനുഷികമായ സഹായങ്ങള്‍ എന്നീ മേഖലയിലും സഹകരിക്കുമെന്നും വ്യക്തമാക്കുന്നു. ഇന്ത്യ- യുഎസ് ബന്ധം  ശക്തമാക്കാന്‍ ഉതകുന്ന മറ്റൊരു ബില്‍ കഴിഞ്ഞയാഴ്ച അവതരിപ്പിച്ചിരുന്നു. രണ്ടു ബില്ലുകളും യുഎസ് കോണ്‍ഗ്രസിലെ രണ്ടു സഭകളും പാസാക്കുന്നതോടെ നിയമമാകും. ഇന്ത്യയെ അമേരിക്ക പ്രതിരോധ പങ്കാളിയാക്കിയതോടെ പാക്കിസ്ഥാനാണ് ഏറ്റവും കൂടുതല്‍ പ്രതിരോധത്തില്‍ ആയിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.