വിമാനത്തില്‍ കയറാന്‍ ഒരുങ്ങവേ നടന്‍ ശ്രീനിവാസന് ദേഹാസ്വാസ്ഥ്യം; വിദഗ്ധ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി

Monday 18 November 2019 3:00 pm IST

കൊച്ചി: പ്രശ്‌സ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും സ്‌പൈസ് ജെറ്റില്‍ ചെന്നൈക്ക് പോകാനെത്തിയ താരത്തിന് പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി വിമാനത്തിലേക്ക് കയറുമ്പോഴായിരുന്നു അദ്ദേഹത്തിന് അസ്വസ്ഥ അനുഭവപ്പെട്ടത്.

തുടര്‍ന്ന് സഹയാത്രികരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിമാനത്താവള അധികൃതരുടെ നേതൃത്വത്തില്‍ താരത്തെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. നേരത്തെ മുതല്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടറുടെ ചികിത്സയിലാണ് ശ്രീനിവാസന്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.